Sunday, 11 June 2017 - 13 comments

സെല്‍ഫി

എൻപതുകളിലെ ഒരു ഏപ്രില്‍ മാസം. ആവറേജ് ഇന്ത്യന്‍ ഫാമിലിയില്‍ ജനനം. ക്ലീഷേ ഒരുപാട് ഉണ്ടായിരുന്നു ജീവിതത്തില്‍. അമ്മ ഒരുപാട് സ്നേഹിച്ചിരുന്നു. അച്ഛന്റെ കൂടെ കളിച്ചു വളര്‍ന്നു. ഒരുപാട് സ്നേഹത്തോടെ അച്ഛനുമമ്മയും വളര്‍ത്തി വലുതാക്കി.

വലുതായി. പക്ഷെ സ്നേഹം ഒരിക്കലും കുറഞ്ഞിരുന്നില്ല. ജീവിതം മുഴുവന്‍ ഒരേ വാക്ക് മാത്രം കേട്ട് വളര്‍ന്നു.

" നന്നായി പഠിക്കണം. നല്ലവനായി ജീവിക്കണം."

അനുസരിച്ചു. ക്ലാസ്സിലെ ടോപ്‌ 5 ഇല്‍ എല്ലാ വര്‍ഷവും ഇടം പിടിച്ചു.

കോളേജില്‍ പോയി തുടങ്ങി. പ്രായം മാറി.,,ചിന്തകള്‍ മാറി. പക്ഷെ വാക്കുകള്‍  മാത്രം മാറിയില്ല.

" നന്നായി പഠിക്കണം. നല്ലവനായി ജീവിക്കണം."

അഞ്ചക്ക ശമ്പളം വാങ്ങി തുടങ്ങി. കല്യാണം കഴിഞ്ഞു. രണ്ടു വര്‍ഷത്തിനകം അച്ഛനുമായി. സമൂഹം പ്ലാന്‍ ചെയ്തത് പോലെ തന്നെ ജീവിതം തുടര്‍ന്ന് കൊണ്ടേയിരുന്നു. ചുറ്റുമുള്ളവര്‍ ജീവിച്ചു വളര്‍ന്നത് പോലെ തന്നെയായിരുന്നു ഞാനും ജീവിച്ചത്.

പക്ഷെ , ഞാന്‍ എന്നോട് തന്നെ ചോദിക്കാന്‍ മറന്നു പോയി.
" ഇതൊക്കെയായിരുന്നോ നീ ആഗ്രഹിച്ചിരുന്നത്"

സമൂഹത്തെ സന്തോഷിപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ ഞാന്‍ എന്നെ മറന്നു. ജീവിക്കാന്‍ മറന്നു. ഇപ്പോള്‍ ചിരിക്കാനും ചിരിപ്പിക്കാനും മറന്നു പോയി.

അവസാനം, പോകേണ്ട സമയം ആയിരിക്കുന്നു.എല്ലാവരും കരയാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോളും ഉത്തരം കിട്ടാത്ത ചോദ്യമെന്നെ വിടാതെ പിന്തുടരുന്നു.

" What is the Point Of Life ? "

13 comments:

  1. ഇതൊക്കെയായിരുന്നോ ഷാഹിദേ ആഗ്രഹിച്ചിരുന്നതെന്ന് ഞാനും ചോദിച്ചുപോകുകയാണു.(ഇപ്പോ എവിടെയാ?ഒളിവിലാ??ഒരു അറിവുമില്ലല്ലോ!!)

    ReplyDelete
    Replies
    1. ചെറിയൊരു ഒളിച്ചോട്ടം.

      Delete
  2. നമ്മുടെ നിയോഗം എന്താണെന്ന് പടച്ചവന് മാത്രം അറിയാം...ബ്ലോഗ് പോസ്റ്റുകൾ കാണുന്നില്ലല്ലോ ..ആശംസകൾ

    ReplyDelete
    Replies
    1. ഏതോ ഒരു മഹാൻ പറഞ്ഞത് പോലെ, എന്റെ(നമ്മുടെ) വിധി എന്റെ(നമ്മുടെ) തീരുമാനങ്ങൾ ആണ്

      Delete
  3. Nee engineyaa aprilil janichathu.

    Ingine allaathe pinne engine ulla jeevithamaanaavo uddheshichathu...

    ReplyDelete
    Replies
    1. ഈ ഞാൻ ഞാനല്ല. ശെരിക്കും ഞാൻ എവിടെയോ...

      സലിംകുമാർ.jpg

      Delete
    2. ശരിക്കും ഉള്ള ഷാഹിദ് ഏതോ സ്വപ്നലോകത്തിലെ കടാപ്പുറത്തു പാട്ടും പാടി നടക്കുന്നുണ്ടാവും....മധു.jpg

      Delete
  4. ഇത്തിരി നേരത്തെയാണല്ലോ ഈ വിധ ചിന്തകൾ ഷാഹിദ്.... എന്ത് പറ്റി...?

    ReplyDelete
  5. വാറ്റ് ഈസ്‌ ദി പോയിന്‍റ് ഇന്‍ ദി ലൈഫ്.
    വാറ്റ് ഈസ്‌ നോട്ട് ദി പോയിന്‍റ് വാറ്റ് ഈസ്‌ എ ലിക്യിട്.

    ReplyDelete
  6. ആഗ്രഹിക്കുന്നിടത്തു ആരും എത്താറില്ല. കാരണം ആഗ്രഹം വളരെ വളരെ മുൻപേ പറക്കുന്ന പക്ഷി ആണ്.

    ReplyDelete