ഒടുവില്‍
അത് സംഭവിച്ചിരിക്കുന്നു!!!!!!!!!
ഡിസൈന്‍ സെന്‍ററില്‍ വളയിട്ട കൈകള്‍ ആര്‍കിടെക്റ്റ് ട്രെയിനി ആയി ജോയിന്‍ ചെയ്യാന്‍ വരുന്നു. അതും ഒരു മലയാളി പെണ്‍കുട്ടി.
വാര്‍ത്ത ഹോട്ട് ആയതോടെ പലരും തല പുകച്ചു തുടങ്ങി.പല വഴിക്കും
അന്വേഷണം പോയി തുടങ്ങി.പക്ഷെ ആര്‍ക്കും ഒരു ക്ലൂവും കിട്ടിയില്ല.
ഒരു പെണ്ണിനെ കുറിച്ച് അന്വേഷിക്കാനാനെങ്കില്‍ C.B.I പോലും
സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ഓഫീസിലെ പ്രാദേശിക ലേഖഖനായ റാഫിക്ക , വീണു
കിട്ടിയ വാക്കിനു പുറകെ മണപ്പിച്ചു പോയി സത്യം കണ്ടെത്തുകയും റിപ്പോര്‍ട്ട്
സമര്‍പ്പിക്കുകയും ചെയ്തു.
പേര് : ഉമ
നാട് : പാലക്കാട്.
25 വയസ്സ്... Single
ഒരാഴ്ചക്കകം ജോയിന്‍
ചെയ്യും.
കേട്ടവരുടെയെല്ലാം മനസ്സില്‍ ലഡ്ഡു പൊട്ടി....എന്റെ മനസ്സിലും...
വേറെയും ലേഡീസ് സ്ടാഫുകള്‍ ഞങ്ങളുടെ ഓഫീസില്‍ ഉണ്ടായിരുന്നു.
ലോകത്തോട് മുഴുവന്‍ പ്രണയം
പ്രഖ്യാപിച്ചു..നിറയെ ബോയ് ഫ്രെണ്ട്സുമായി ..ആരെയും കൂസലില്ലാത്ത മരിയ....
ഒന്ന് പറഞ്ഞു രണ്ടിന് ആരോടും കേറി ഉടക്കുന്ന കത്രീന...എങ്കിലും
മലയാളി പെണ്‍കുട്ടി ആദ്യമായാണ്..
വെള്ളം പോലെ തന്നെ ഇംഗ്ലീഷും അമൂല്യമാണ്.പാഴാക്കരുത്
ഒരു വാക്ക് പോലും എന്ന പോളിസിയില്‍ മുറുകെ പിടിച്ചു നടക്കുന്നതിനാല്‍ ഇവരുടെ
മുന്നില്‍ ഞാന്‍ എന്നും മിതഭാഷി തന്നെയായിരുന്നു.
സത്യായിട്ടും....!!!!!
വാര്‍ത്ത എന്തായാലും ഓഫീസില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.എന്നും
രാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ പോലെ വരാറുള്ള അനസ് താടിയും മുടിയും
മുറിച്ചു സുന്ദരനായിരിക്കുന്നു.
വേസ്റ്റ് ബോക്സ് സ്ഥാനം തെറ്റി വെച്ചതാണോ എന്ന് തോന്നിപ്പിക്കുന്ന
ഓഫീസി ടേബിള്‍ ക്ലീനാക്കി അച്ചായനും പുതിയ സ്റ്റാഫിനെ വരവേല്‍ക്കാന്‍
തയ്യാറെടുപ്പുകള്‍ തുടങ്ങി. തന്റെ ടാബിളിനു അടുത്ത് പുതിയ കമ്പ്യൂട്ടര്‍
സ്ഥാപിച്ചു കൊണ്ടാണ് റിയാസ് ഒരുങ്ങിയത്.
ഇവന്മാരൊന്നും പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ? കണ്ട്രി ഫെല്ലോസ്..ഞാന്‍
മനസ്സില്‍ പറഞ്ഞു.
അങ്ങിനെ കാത്തിരുന്നു കാത്തിരുന്നു ആ ദിവസം വന്നെത്തി. അന്നും പതിവ്
പോലെ അലാറം കൃത്യ സമയത്ത് വിളിച്ചുണര്‍ത്തി. ഷാര്‍ജയില്‍ അന്നും As Usual പുലരി
ചിറകടിച്ചിറങ്ങി
പതിവ് പോലെ എണീറ്റ് കയ്യും കാലുമൊക്കെ ഒന്ന് വലിച്ച് പൊക്കി രണ്ടു ചാട്ടമോക്കെ
ചാടി ഒന്നുഷാറായി കണ്ണാടിയില്‍ നോക്കി.മനസ്സ് 6 പാക്കിനും 8 പാക്കിനും
കൊതിക്കുന്നുന്ടെങ്കിലും വയറു ഫാമിലി പാക്ക് പോലെ ആകുന്നുണ്ടോ ??????
ആ മലയാളിക് എന്തിനാ സിക്സ് പാക്ക്? എങ്കിലും ഞാനൊരു സുന്ദരന്‍ തന്നെ. എന്നെ പണ്ട്
മുതലേ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നുവെന്നു പണ്ടത്തെ കൂട്ടുകാരി ഇന്നലെ
കൂടി പറഞ്ഞതെ ഉള്ളൂ..
എത്ര ഒരുങ്ങിയിട്ടും മതിയാകാത്ത പോലെ.
" ഡോ...മുഖം
മിനുക്കി മിനുക്കി എന്നെ ഒന്ന് പറ്റിച്ചതാ..ഇനിയത് വേണ്ട.സല്‍മാന്‍ ഖാന്‍ ആണെന്നാ
വിജാരം., നടക്കുമ്പോ
പോക്കറ്റില്‍ എന്തെങ്കിലും പാറക്കഷണം വെക്കാന്‍ മറക്കണ്ട. പുറത്ത് നല്ല കാറ്റു
വീശുന്നുണ്ട്. പറന്നു പോകും. "
ഠിം ....
ഈ ഭൂമിയില്‍ എന്നെക്കാള്‍ സുന്ദരന്‍ വേറെ ആരുമില്ല എന്നാ അഹം
ഭാവത്തോടെ മുഖമൊക്കെ കൈ കൊണ്ട് തടവി പല തരത്തിലുള്ള കോപ്രായങ്ങള്‍ കാണിക്കുന്പോളാ
യിരുന്നു പുറകില്‍ നിന്നും പ്രിയതമയുടെ ഉപദേശം
ലവളിന്നു രാവിലെ തന്നെ അപാര ഫോമിലാണല്ലോ..അല്ലെങ്കിലും എന്നെ
കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ അവള്‍ക് പി.സി. ജോര്‍ജിന്റെ നാവാണ്.
ഞാന്‍ നാവിറങ്ങിയവനെ പോലെ ഊമനായി തിരിച്ചു നടന്നു.
അന്ന് പതിവിലും നേരത്തെ ഓഫീസില്‍ എത്തി.ട്രാഫിക്കിനെ തെറി വിളിച്ചു
എന്നും 8.30 ആയാലും
ഓഫീസില്‍ എത്താത്ത പലരെയും അന്ന് ഞാന്‍ 7.30 നു ഞാന്‍ കണ്ടു.
" എത്രയോ..ജന്മമായ്...നിന്നെ
ഞാന്‍ തേടുന്നൂ...."
അച്ചായന്‍ ആ ഗാനം അതുണ്ടാക്കിയവര്‍ക്ക് അറ്റാക്ക് ഉണ്ടാക്കുന്ന വിധം
പാടുന്നു...
ലേബര്‍ റൂമിന്റെ മുന്നില്‍ വൈറ്റ് ചെയ്യുന്ന ഭര്‍ത്താവിനെ പോലെ ടെന്‍ഷന്‍
അടിച്ചു നില്‍ക്കുന്ന അനസ്സ്..
വെള്ള മുണ്ടിന്റെ പരസ്യത്തിലെ മമ്മുട്ടിയെ പോലെ കയ്യും കെട്ടി ഒരു
മൂലയില്‍ നിന്നും വീക്ഷിച്ചു കൊണ്ട് നില്‍ക്കുന്ന റിയാസ്.
ക്ലോക്കിലെ സൂചികളുടെ ചലനം ഹൃദയമിടിപ്പിനോട് ഏറ്റു മുട്ടുന്നു.ക്ലോക്കിലെ
ശബ്ദമാണോ അതോ ഹൃദയമിടിപ്പാണോ ഉച്ചത്തില്‍ മുഴങ്ങുന്നത് എന്നാ ഡൌട്ട് മാത്രമേ
ഉള്ളൂ...
സമയം 10
കഴിഞ്ഞു..12
കഴിഞ്ഞു...1
കഴിഞ്ഞു...ക്ലോക്കിലെ സൂചികള്‍ ഓടിക്കൊണ്ടേ ഇരുന്നു.ഉമ മാത്രം വന്നില്ല.
പുതിയ ട്രെയിനി നാളെയെ ജോയിന്‍ ചെയ്യുന്നുള്ളൂ..ഒമര്‍ സാറാണ്
എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ പ്പിച്ച ആ സത്യം പുറത്ത് വിട്ടത്.
" പുല്ല്...അപ്പൊ
മനസ്സില്‍ പൊട്ടിച്ച ലഡ്ഡു എല്ലാം വേസ്റ്റ്. ഇനിയും ഒരു ദിവസം കൂടി
കാത്തിരിക്കണമല്ലോ " എന്ന് പിറു പിറു ത്ത് അനസ് ഫ്ലോറില്‍ ആഞ്ഞു
ചവിട്ടി.
സമയം ഒരു ഉച്ച..ഉച്ചര..ഉച്ചേ മുക്കാല്‍ ആയിട്ടുണ്ടാകും.ലഞ്ച് കഴിഞ്ഞു
കസേരയില്‍ തന്നെ ഇരുന്നു ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും ചില്ലി ക്കാശു
ചിലവില്ലാതെ പോയി വരികയും ചെയ്യുന്ന സ്വപ്നാടനം എന്നാ മനോഹരമായ തളികയില്‍ യാത്ര
ആരംഭിക്കുകയായിരുന്നു.
" ഹായ്
"
അരി ചെമ്പി നകത്ത് തലയിട്ടു സംസാരിക്കും പോലെയുള്ള നല്ല
ബാസുള്ള ശബ്ദം കേട്ടാണ് ഞാന്‍ സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നത്.
ആറടി രണ്ടിഞ്ചു പൊക്കം. അവന്റെ ചുരുണ്ട തലമുടി നെറുകയില്‍ അല്‍പ്പം
മാത്രം നിറുത്തി ബാക്കിയൊക്കെ വടിച്ചു കളഞ്ഞിരിക്കുന്നു.കൊള്ളാം നന്നായിട്ടുണ്ട്.
ആകെയൊരു " യോ ..യോ " ലുക്ക്.
Hi. am Uma.. UMA SHANKAR "
ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്പേ അവന്‍
പരിചയപ്പെടുത്തി.ഞാന്‍ ചുറ്റും ഒന്ന് നോക്കി.പ്രതീക്ഷിച്ച പോലെ എല്ലാവരുടെ
കണ്ണുകളും റാഫിക്ക യെ തേടുകയായിരുന്നു.എന്റെ കണ്ണുകള്‍ അറിയാതെ ഉമയുടെ കൈകളിലേക്ക്
നീണ്ടു.
അതെ വള അവിടെ തന്നെയുണ്ട്...