പടിഞ്ഞാറന്‍ മാനത്ത് ചെഞ്ചായം കോരിയൊഴിച്ച് സൂര്യന്‍. മന്ദഹസിക്കുന്ന മുഖമായിരുന്നു അന്ന് സൂര്യന്. തെളിഞ്ഞ ആകാശം. അരികിലുള്ള പള്ളികളില്‍ നിന്നും ഒന്നിലേറെ ബാങ്കുകള്‍ പല ഈണത്തിലും താളത്തിലും ഉച്ച ഭാഷിണികളിലൂടെ പുറത്ത് വന്നു കൊണ്ടിരുന്നു.
റോള പാര്‍ക്കിലെ കോൺക്രീറ്റ് ചെയ്ത നടപ്പാതയിലൂടെ പതിവ് പോലെ ഈവനിംഗ് വോക്കിനു ഇറങ്ങിയതാണ്. ഇന്ന് പക്ഷെ വേറൊരു ഉദ്ദേശം കൂടിയുണ്ട്.
ഒരു മുഖം മൂടി വാങ്ങണം.
" എന്താണ് ഭായ് പറ്റിയത്? ഇത്തവണ നിങ്ങൾ നാട്ടിൽ നിന്ന് വന്നതിനു ശേഷം ഞാൻ ശ്രദ്ധിക്കുന്നു.മുഖത്തെ ആ പഴയ പ്രസരിപ്പും ഉത്സാഹവും ഇല്ല. ശരീരത്തിനും ക്ഷീണം ബാധിച്ചിട്ടുണ്ട്. വല്ല അസുഖവുമാണോ? ആകെ ഒരു ടെൻഷൻ പോലെ. "
സത്യത്തിൽ, അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധം ഒന്നുമില്ല. വല്ലപ്പോളും കാണുമ്പോൾ പറയുന്ന ഒരു " അസ്സലാമു അലൈക്കും " അതിൽ ഒതുങ്ങുന്നു ഞങ്ങളുടെ അടുപ്പം.
പക്ഷെ, സലാമിക്ക അത് മനസ്സിലാക്കിയിരിക്കുന്നു.
മുഖം മനസ്സിന്റെ കണ്ണാടിയെന്നു പറയുന്നതെത്ര യാഥാർഥ്യം.
" ടെൻഷൻ അടിച്ചു ആരോഗ്യം നശിപ്പിക്കരുത്. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും നമ്മളെ തിരിച്ചറിയും. എല്ലാം ശെരിയാവും ഭായ്."
ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും, കേൾക്കുമ്പോളൊക്കെയും പ്രത്യാശ നൽകുന്ന വാചകം.
" എല്ലാം ശെരിയാകും "
മനസ്സിൽ പുതിയ വെളിച്ചം. തിരിച്ചറിവ് നൽകിയ തിരിച്ചു വരവ്, ജീവിക്കണം...ജീവിക്കും...എല്ലാം നേരിടും. എന്നെങ്കിലും ഒരു പ്രത്യാശയുടെ പുതു വെളിച്ചം കാണും വരെ.
മുഖം മൂടി വിൽക്കുന്ന കടയിൽ അസാധാരണമാം വിധം തിരക്കായിരുന്നു അന്ന്.
കരയുന്ന മുഖത്തിനായ് പിച്ചക്കാരനും...ജനസേവകന്റെ മുഖത്തിനായി അറിയപ്പെടുന്ന റൗഡിയും..തിരക്ക് കൂട്ടുന്നു. ശബ്ദം കേട്ട് നോക്കുമ്പോൾ ആ മൂലയിൽ അതിലേറെ തിരക്കാണ്. കാമുകിമാരുടേതിനും ..കാമുകന്മാരുടേതിനും നല്ല ആവശ്യക്കാരുണ്ട്.
ഞാനും ഒരു മുഖം മൂടി അണിയട്ടെ. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല,
ഏകാന്തമായ ഒരു പകലിനെ കൂടി കൊന്നു മനസ്സിലെ ഭ്രാന്തൻ ചിന്തകൾക്ക് മേലെ ആത്മ വിശ്വാസത്തിന്റെ മുഖം മൂടിയെടുത്ത് ഞാനണിഞ്ഞു. കരയുന്ന മുഖം കാണരുതെന്ന് കരുതി ചിരിക്കാൻ കരുതിയ കോമാളി മുഖം പക്ഷെ പലപ്പോളും ചിരിക്കാതിരിക്കുന്നു.
ഇനിയൊരു പക്ഷെ വിൽപ്പനക്കാരൻ അണിഞ്ഞിരുന്നതും മുഖം മൂടിയായിരുന്നുവോ??????
ഒന്നോര്‍ത്താല്‍ ഈ മുഖംമൂടിയാണല്ലോ നമ്മുടെയൊക്കെ രക്ഷകന്‍....
ReplyDeleteചിലപ്പോളൊക്കെ.
Deleteനല്ല ഒരു രചന.ആശയവും എഴുത്തും നന്നായി.
ReplyDeleteമുഖം മൂടി വാങ്ങണം, എല്ലാം ശരിയാകും എന്നത് വലിയ അക്ഷരത്തിൽ കൊടുത്തത് അഭംഗിയായി. കഥയുടെ ഒഴുക്കിനെ ബാധിച്ചു. മുഖം മൂടി കടയുടെ വിവരണം വരെ ഭംഗിയായി. (വിവരണം കുറേക്കൂടി ആകാമായിരുന്നു. അവിടെ വരുന്നവരുടെ മാനസിക നില കാണിക്കാൻ). അതിനു ശേഷം കഥക്കു എന്തോ ചില പ്രശ്നം.ഞാനും മുഖം മൂടി അണിയട്ടെ എന്ന ചോദ്യം ആവശ്യമില്ലാത്തതായി. ഒരു മുഖം മൂടി അണിയുന്നതും ആത്മവിശ്വാസം വരുമെന്ന വിശ്വാസത്തോടെ പോകുന്നതും കുറേക്കൂടി ഭംഗിയായി പറയാമായിരുന്നു. അത് പോലെ വിൽപ്പനക്കാരന്റെ കാര്യം പറഞ്ഞത് എന്തിനാണാവോ?
ചിരിക്കുന്ന മുഖംമൂടി എന്ന് പറഞ്ഞു കരയുന്ന മുഖംമൂടി തന്നു കച്ചവടക്കാരൻ പറ്റിച്ചോ~? എന്നാണു ഉദ്ദേശിച്ചത്.
Deleteമുഖം മൂടി ധരിച്ചാൽ കോൺഫിഡൻസ്
ReplyDeleteകൂടും. അപ്പോൾ എല്ലാം ശരിയാവും..കൊള്ളാം
നല്ല ആശയമാണ് കേട്ടൊ ഭായ്
ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ
Deleteഷാഹിദിനു മുഖമൂടിയുടെ ആവശ്യമില്ല.
ReplyDeleteനല്ല കഥ അൽപം നീളം കൂടി ആകാമായിരുന്നു.
ചില സമയത്തു നമ്മളെല്ലാവരും അത് അണിയാൻ നിര്ബന്ധിതരാവുന്നു.
Deleteനന്നായി ഷാഹിദ്...
ReplyDelete:)
Deletekarayan theerumanichitt chirikkunna mukham moodi vekkaruth
ReplyDeleteകരയാൻ ആരും ഇഷ്ടപ്പെടാറില്ല.
Deleteചിരിക്കുന്ന മുഖംമൂടിയാണ് കരയുന്ന മുഖത്തേക്കാൾ നല്ലത്
ReplyDeleteഅതിനാണ് ചിരിക്കുന്ന മുഖംമൂടി വാങ്ങിയത്.അത് പക്ഷെ പലപ്പോളും കരയുന്നു
Deleteഅപ്പോള്‍ സൂക്ഷിക്കണം...
ReplyDeleteതന്‍കാര്യം നേടാന്‍ മുഖംമൂടിയല്ലോ ശരണം!!
ആശംസകള്‍
:)
Deleteനല്ല എഴുത്ത് .മരുഭൂമിയിൽ മുഖംമൂടികളുടെ എണ്ണം കുറവാണെന്ന് തോന്നുന്നു . ഇതു എന്റെ അഭിപ്രായം മാത്രം ....
ReplyDeleteഞാൻ കണ്ട മുഖം മൂടികൾ മരുഭൂമിയിൽ ആയിരുന്നു
Deleteസത്യത്തിൽ എല്ലാവരും മുഖംമൂടിധാരികൾ അല്ലേ. ...
ReplyDeleteശേരിയായിരിക്കാം
Deleteസത്യത്തിൽ എല്ലാവരും മുഖംമൂടിധാരികൾ അല്ലേ. ...
ReplyDeleteനല്ല ക്ലാസ്സ് കഥ ഷാഹിദ് ഭായ് ... എന്റെ ആശംസകൾ ...
ReplyDelete:)
Deleteകഥ ഇഷ്ടമായി.
ReplyDeleteഞാനും മേടിച്ചു ഒരു മുഖം മൂടി
:)
Deleteമനുഷ്യരായ പിറന്നവരെല്ലാം മുഖം മൂടികൾ അണിഞ്ഞവരാണ്.... ഓരോരുത്തരുടെയും ഉദ്ദേശ ലക്ഷ്യങ്ങൾ സാഹചര്യങ്ങൾക് അനുസൃതമാണെന്ന് മാത്രം...
ReplyDeleteചിലർ സ്നേഹത്തിന്റെയും മറ്റു ചിലർ ചതിയുടെയും...
ചില സമയത്തുസമയത്തു ആ മുഖം മൂടികൾ നമ്മൾ മനസ്സിലാക്കി വരുമ്പോൾക്കും ഒരു പാട് വൈകിയിട്ടുണ്ടാകും
Deleteഅപ്പോൾ എല്ലാവരെയും സൂക്ഷിക്കണം .എല്ലാവരും പല തരത്തിലുള്ള മുഖം മൂടി അണിഞ്ഞവർ...
ReplyDelete