Monday, 11 January 2016 - 48 comments

പൂത്തുലഞ്ഞ സൗഹൃദം


" സൌഹൃദം ഒരു പിച്ചള പാത്രം പോലെയാണ്.ഇടക്കിടക്ക് മിനുക്കി കൊണ്ടിരുന്നില്ലെങ്കിൽ മറവിയുടെ ക്ലാവ് പിടിച്ച്‌ നിറം മങ്ങി അതിൻറെ ഭംഗി നഷ്ട്ടപ്പെടും. "

" നാം സ്നേഹം കാണിക്കാതിരുന്നാൽ നമ്മെ സ്നേഹിക്കുന്നവരും അകന്നു പോകും.അത് ലോക നടപ്പ്.പിന്നീട് ആ സ്നേഹം തിരികെ കിട്ടാൻ നമ്മൾ ആഗ്രഹിക്കും.അപ്പോൾ കിട്ടിയെന്നും വരില്ല. "

മേൽ സൂചിപ്പിച്ച വരികൾ പറഞ്ഞത് മഹാത്മാ ഗാന്ധിയോ,സ്വാമി വിവേകാനന്ദനോ, അതോ എ.പി.ജെ. അബ്ദുൽ കലാമോ അല്ല. ഇടക്കിടക്ക് ഇത് പോലുള്ള വചനങ്ങൾ പറഞ്ഞു എന്നെ ഞെട്ടിക്കുന്ന എൻറെ സ്വന്തം സോൾ മേറ്റ്‌ പറഞ്ഞതാണ് ഈ വാക്കുകൾ.

അവിടെയാണ് കഥയുടെ തുടക്കം.

പതിവിലും നേരത്തെ ജോലി കഴിഞ്ഞു റൂമിലെത്തിയ ഒരു ശുഭ സാഹ് യ് മു് ..സാ:യാനാമു.അല്ലെങ്കിൽ വേണ്ട ഒരു വൈകുന്നേരം ( അത് മതി ) നല്ല ക്ഷീണമുണ്ട്‌.ഒരു ചായ കുടിച്ചാൽ ക്ഷീണം മാറും.നേരെ അടുക്കളയിലോട്ടു വിട്ടു.ഇന്നലത്തേത് പോലെ ചായയിൽ പച്ച വെള്ളം കൂടിയാൽ നാട്ടിലേക്ക് കയറ്റി വിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ചായ സംഘടിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ്,ഫോണിൽ ഒരു " വിസിലടി " ശബ്ദം കേട്ടത്.

" കൃത്യം അഞ്ചു വർഷങ്ങൾക്ക് മുൻപാണ്‌ ആ പണി കിട്ടിയത്.നാട്ടിലുള്ള പെണ്‍കുട്ടികളുടെ പ്രാർഥനയുടെ ഫലമാണോ അതോ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ കഷ്ട്ട കാലം കൊണ്ടാണോ  ആവോ? അഞ്ചു വർഷം മുൻപാണ്‌ ഞാൻ അവളുടെ ജീവിതത്തിലേക്ക് കടന്നു ചെന്നത്."
നാളെ ഞങ്ങളുടെ അഞ്ചാം വിവാഹ വാര്ഷികം.

സുഹൃത്തിന്റെ ഫേസ്ബുക്ക്‌ സ്റ്റാറ്റസ് അപ്ഡേറ്റ് നോട്ടിഫികേഷൻ വന്ന ശബ്ദമായിരുന്നു നേരത്തെ കേട്ട "ബീപ്" ശബ്ദം.ഇപ്പോൾ സ്വാഭാവികമായും നിങ്ങൾ ആലോചിക്കുന്നുണ്ടാകും"ഏതവനാടാ ഈ സുഹൃത്ത്‌?ഫോർ ദി ടൈം ബീയിംഗ് നമുക്കവനെ സജീവൻ എന്ന് വിളിക്കാം.

സുന്ദരൻ..ലോല ഹൃദയൻ...നിഷ്കളങ്കൻ..നിർ മലൻ...കരിക്കിൻ വെള്ളം പോലെ ശുദ്ധൻ..(ഇതിൽ കൂടുതൽ നുണ പറയാൻ എനിക്കാവില്ല ).
ഗ്ലാമർ കുറവാണെന്ന് പറഞ്ഞപ്പോൾ,ഹീറോ ഹോണ്ട ഗ്ലാമർ വാങ്ങി സജീവന് ഗ്ലാമർ ഉണ്ടെന്നു മാറ്റി പറയിച്ചവൻ സജീവൻ...
മഞ്ഞ ഷർട്ട്‌ ഇട്ടാൽ ഒടുക്കത്തെ ഗ്ലാമറാണെന്ന് ആരോ കളിയാക്കി പറഞ്ഞപ്പോൾ സത്യമാണെന്ന് വിശ്വസിച്ചു,ഡെയിലി മഞ്ഞ ഷർട്ട്‌ ഇട്ടു നടന്നവൻ സജീവൻ ...
15 വർഷമായി സിംഗിൾ സോൾ ഡബിൾ ബോഡീസ് എന്നാ പോലെ കഴിഞ്ഞിരുന്ന എന്റെ ആത്മ മിത്രം സജീവ്‌...
ഒരു പഴമേ കിട്ടിയുള്ളൂ എങ്കിലും " പഴമെനിക്ക്..തൊലി നിനക്ക് " എന്ന രീതിയിൽ പങ്കു വെക്കുന്ന അത്ര ഒരുമയുള്ള സുഹൃത്ത്.
പ്രായത്തിൽ കവിഞ്ഞ പക്വതയാണോ അതോ പക്വതയിൽ കവിഞ്ഞ പ്രായമാണോ എന്നറിയില്ല,മേൽ പറഞ്ഞ രണ്ടു സാധനങ്ങളും ഇഷട്ടന് വേണ്ടുവോളമുണ്ട്.
ഈ വാർഷികത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

അവർ പുതിയൊരു സ്ഥലത്തേക് മാറി പോവുകയാണ്.അത് കൊണ്ട് തന്നെ പുതുമയുള്ള എന്തെങ്കിലും വാങ്ങി കൊടുക്കണം.എന്തെങ്കിലും ഒന്ന് പോര.സംഗതി വെറൈറ്റി ആയിരിക്കണം.

എന്തിനാ ഒരു ഗിഫ്റ്റ് എന്ന് ചോദിച്ചാൽ ഒന്നിനും അല്ല.ചുമ്മാ.കണ്ടാൽ ഒന്ന് ഞെട്ടണം.സന്തോഷം തോന്നണം.പിന്നെ സൌഹൃദം പൂത്തുലഞ്ഞ് ഒരു സംഭവം ആകണം.ഇങ്ങിനെ ചെറിയ ചെറിയ ഉദ്ദേശങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ.

വേണ്ടപ്പെട്ടവർക്ക് ഗിഫ്റ്റ് തിരഞ്ഞെടുക്കുക എപ്പോളും പ്രയാസാമേറിയ കാര്യമാണ്.എന്ത് നൽകിയാലാണ് മതിയാവുക?ആദ്യമേ പ്ലാൻ ചെയ്തിട്ട് വേണം ഗിഫ്റ്റ് വാങ്ങാൻ.
എൻറെ പ്രിയ സുഹൃത്തേ..എന്താണ് ഞാനിപ്പോൾ തരിക?

അങ്ങിനെ മസ്തിഷ്കവുമായി മൽപ്പിടുത്തം നടത്തിക്കൊണ്ടിരിക്കുമ്പോൾ പപ്പടം ചുടൽ ഭാഗികമായി സ്റ്റോപ്പ്‌ ചെയ്തു ഭാര്യയും സഹായത്തിനെത്തി.

"അവർക്ക് ഏറ്റവും ഇഷ്ട്ടപെട്ട..അല്ലെങ്കിൽ വാങ്ങണം എന്ന് പ്ലാൻ ഉള്ള സാധനം തന്നെ സമ്മാനമായി നല്കണം.അത് മനസ്സിലാക്കി സമ്മാനം തിരഞ്ഞെടുത്താൽ അതായിരിക്കും അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ഗിഫ്റ്റ്"

കുറച്ച് സമയത്തെ കുലങ്കുഷമായ ചിന്തകൾക്ക് ശേഷം തല മണ്ടയിൽ മിന്നി കത്തിയ ഐഡിയ ഭാര്യ ഷെയർ ചെയ്തു.

" അതിനിപ്പോ 20 സെൻറ് സ്ഥലവും വീടും വാങ്ങി കൊടുക്കാനുള്ള ഗോൾഡ്‌ താൻ തരുമോ?

ചോദ്യം അവൾക്കത്ര ഡൈജസ്റ്റ് ആയില്ലെന്ന് തോനുന്നു.

"എൻറെ അടുത്തൂന്ന് മാറി പൊയ്ക്കോ..അല്ലെങ്കിൽ ചവിട്ടി തേമ്പിക്കളയും എന്നർത്ഥത്തിൽ..സ്വതവേ ഉരുണ്ട കണ്ണുകൾ,കണ്ണെടുത്ത്‌ അകതെക്കിട്രാ എന്ന് പറയിപ്പിക്കുന്ന രീതിയിൽ തുറിച്ചൊരു നോട്ടം.അവളുടെ നോട്ടത്തിന് അവളുടെ കയ്യിലിരുന്ന പപ്പടം കുത്തുന്ന കമ്പിയെക്കൾ മൂർച്ചയുണ്ടായിരുന്നു.ഏങ്കോണിച്ച മുഖത്തോടെ അടുക്കളയിലേക്ക് പോകുന്നതിനിടയിൽ എ സി ഓഫ് ചെയ്തു.കോപത്തിൻറെ ഊക്കിൽ സ്വിച്ച് പറിഞ്ഞു പോയില്ല എന്നേ ഉള്ളൂ.

അതോടെ ഒരു കാര്യം മനസ്സിലായി.

ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു നാഗവല്ലി ഉറങ്ങിക്കിടപ്പുണ്ട്.അതെപ്പോ ഉണരുമെന്നോ,ഉണർന്നാൽ എന്തൊക്കെ ചെയ്യുമെന്നോ പ്രവചിക്കാനാവില്ല.

എന്തായാലും റിസ്ക്‌ എടുക്കണ്ട.ചായ ഞാൻ തന്നെ ഉണ്ടാകുന്നതാണ് ബുദ്ധി.

എന്നാലും എന്ത് ഗിഫ്റ്റ് വാങ്ങണം?ഇനി ADVICE ചോദിക്കാൻ ഭാര്യയുടെ അടുത്ത് പോയിട്ട് കാര്യമില്ല.

ചിന്തകൾ കാട് കയറി.ചിന്തകളുടെ വേലിയേറ്റം അസഹ്യമായപ്പോളാണ് ,ജമ്പനും തുമ്പനും കഥയിലെ തുമ്പന്റെ തലയിൽ ബൾബ്‌ കത്തുന്നത് പോലെ എൻറെ മനസ്സിലൂടെ ഒരു ചിന്ത ഇങ്ങിനെ സൈറണ്‍ മുഴക്കി പാഞ്ഞു പോയത്.

"ഓണ്‍ലൈൻ സുഹൃത്തുക്കളോട് സജ്ജഷൻ ചോദിച്ചാലോ?" 

മുഖപുസ്തകം പൊതുവേ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിരിക്കുന്നു.എങ്കിലും കുറച്ച് പച്ചലൈറ്റുകൾ കത്തിക്കിടക്കുന്നുണ്ട്.എല്ലാവരോടും  ഗിഫ്റ്റ് ഐഡിയ സജ്ജസ്റ്റ് ചെയ്യാൻ അഭ്യർത്ഥിച്ചു മെസ്സേജ് അയച്ചു."ബ്ലും" എന്ന ശബ്ദത്തോടെ തുറന്നു വരുന്ന ആ ചാറ്റ് ബോക്സും കാത്ത് ഞാനിരുന്നു.

പ്രതീക്ഷ തെറ്റിയില്ല.

ഞാൻ പ്രതീക്ഷിച്ച ഐഡിയിൽ നിന്ന് തന്നെ എന്നെ തേടി ഒരു പുഞ്ചിരി വന്നു.

നിഷ.അതായിരുന്നു അവളുടെ പേര്.സോഷ്യൽ മീഡിയ ചർച്ചകൾക്കിടയിൽ ശ്രദ്ധിക്കാറുള്ള ഒരു പ്രൊഫൈൽ.ഒരിക്കൽ ഇങ്ങോട്ട് മെയിൽ അയക്കുകയായിരുന്നു.

"ഇക്കയുടെ എഴുത്തുകളും ടിപ്പുകളും എനിക്ക് വളരെ ഇഷ്ട്ടമാണ്.മുടക്കം കൂടാതെ വായിക്കാറും ഉണ്ട്.അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു."

എൻറെ  എഴുത്തുകൾ ചവറാണെന്ന്  പറഞ്ഞു കളിയാക്കുന്ന ഭാര്യയോടു അൽപ്പം അഭിമാനത്തോടെ ഇപ്പോഴും ആ മെയിൽ കാണിച്ചു വായടപ്പിക്കാറുണ്ടായിരുന്നു.

അന്ന് തുടങ്ങിയ തൂലിക സൗഹൃദം 2 മാസം മുൻപ് വരെ തുടർന്നു.

നിഷയുടെ ഗിഫ്റ്റ് ഐഡിയ എനിക്കും വളരെ നന്നായി തോന്നി.കാരണം അതൊരു ഐഡിയ അല്ല.ഒന്നൊന്നര ഐഡിയ തന്നെ.അത് പ്രാവർത്തികമാക്കുക തന്നെ.

നിഷയുടെ തിരക്കഥ ഞാൻ മനസ്സിലൊന്നു ഡയറക്ഷൻ ചെയ്തു നോക്കി.


അടുത്തുള്ള മാളിൽ പോകുന്നു....
കപ്പിൾ വാച്ച് വാങ്ങുന്നു...
സുഹൃത്തിന്റെ വീട്ടില് പോകുന്നു.
തക്കം നോക്കി സമ്മാനം കട്ടിലിനടിയിൽ ഒളിപ്പിക്കുന്നു.
പിറ്റേ ദിവസം ഫോണിൽ വിളിക്കുന്നു.
ഒളിപ്പിച്ചു വെച്ച ഗിഫ്റ്റ് തുറക്കാൻ പറയുന്നു..
സുഹൃത്ത്‌ പൊതി തുറന്നു നോക്കുന്നു...
അത്ഭുതം കൊണ്ട് കണ്ണുകൾ തള്ളുന്നു..
ഞാൻ " അതെ ഐ മീൻ ഇറ്റ്‌" എന്നാ ഭാവത്തോടെ പുഞ്ചിരിക്കുന്നു.
എൻറെ പുഞ്ചിരി അവൻ ഭാവനയിൽ കാണുന്നു.
സന്തോഷം...അവിടെയും...ഇവിടെയും.

ആഹാ ..എത്ര മനോഹരമായ പ്ലാനിംഗ്!!!!

കൊള്ളാം..കിടിലൻ ഐഡിയ.സൌഹൃദം പൂത്തുലയും.ഉറപ്പ് !!!!
അങ്ങിനെ എല്ലാ പഴുതുകളും അടച്ച വിദഗ്ദ്ധമായ പ്ലാനും തയ്യാറാക്കി ഞങ്ങൾ സുഹൃത്തിൻറെ വീട് ലക്ഷ്യമാക്കി യാത്രയായി.അർദ്ധ മനസ്സോടെ മടിച്ചു നിന്ന ഭാര്യയെ ഞാൻ ബലമായി സമ്മാനം ഒളിപ്പിക്കാനുള്ള ജോലി അവരോധിച്ചു കൊടുത്തു.

സജീവനും കുടുംബവും ടിവിയും കണ്ടു കൊണ്ട് സിറ്റിംഗ് റൂമിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.അവരെന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.ഞാൻ അതൊന്നും ശ്രദ്ധിക്കുന്നില്ല.എന്താ പറയുക?ഞാൻ വേറെ ത്രില്ലിൽ ആയിരുന്നു.ഒരു ഡിറ്റക്റ്റീവിനെ പോലെ സമ്മാനം ഒളിപ്പിക്കാൻ പറ്റിയ സ്ഥലം തിരയുന്ന തിരക്കിൽ.ഗിഫ്റ്റ് ഒളിപ്പിക്കാം എന്ന് ഏറ്റ ഭാര്യയാവട്ടെ,ഞാൻ ഈ നാട്ടുകാരനേ അല്ല എന്നാ ഭാവത്തിൽ ചിക്കൻ ഫ്രൈയുടെ ലെഗ് പീസ്‌ കടിച്ചു വലിച്ചു കൊണ്ടിരിക്കുന്നു.

            ഇപ്പൊ ശെരിയാക്കിത്തരാം എന്നാ മട്ടിൽ ഞാൻ ഒന്ന് കൂടി ചുറ്റും കണ്ണോടിച്ചു.നിരാശയായിരുന്നു ഫലം.എന്റെ റഡാറിലും ഒന്നും പതിഞ്ഞില്ല. അഥവാ..കണ്ണെത്തുന്നിടത് കയ്യെത്തില്ല.കയ്യെത്തുന്നിടത് ഒളിപ്പിക്കാനും പറ്റില്ല.
നിമിഷങ്ങൾ 20-20 ക്രിക്കറ്റിലെ അവസാന ഓവർ എന്ന പോലെ സ്ലോ മോഷനിൽ നീങ്ങി കൊണ്ടിരിക്കുന്നു.എ.ആർ.റഹ്മാൻ സംഗീതം പോലെ നേർത്ത ശ്രുതിയിൽ നിന്നും തുടങ്ങി ആകെ ഉലയ്ക്കുന്ന ബീറ്റുകളിൽ എത്തി നിൽക്കുന്ന പ്രതീക്ഷകൾ.

ഇനിയെന്ത് ചെയ്യും എന്ന് ഗാഡമായി ആലോചിച്ചു കൊണ്ടിരിക്കമ്പോലാണ്,അവനത് പറഞ്ഞത്. " കുറച്ച് നേരം കിടന്നോളൂ.."
ഒരു പിടി വള്ളി കിട്ടിയ ആശ്വാസത്തോടെ ഞാൻ.

രോഗി ഇച്ചിച്ചതും..വൈദ്യൻ കൽപ്പിച്ചതും ...യേത് ??

നിശബ്ധത തളം കെട്ടി നിൽക്കുന്ന മുറി.അകത്ത് ഡാർക്ക് സീൻ ആണ്.ദെയർ ഈസ്‌ നോട്ട് മച്ച് വെളിച്ചം.ഉള്ള വെളിച്ചത്തിൽ അഡ്ജസ്റ്റ് ചെയ്തു,ഒരു സംശയത്തിനും ഇട കൊടുക്കാതെ തഴക്കവും പഴക്കവും വന്ന കള്ളനെ പോലെ ആ കാര്യം നല്ല ഭംഗിയായി നിർവഹിച്ചു.

" ഓപ്പറേഷൻ ഗിഫ്റ്റ് ഒലിപ്പിക്കൽ "നല്ല രീതിയിൽ കമ്പ്ലീറ്റ്‌ ആക്കിയ സന്തോഷത്തോടെ ഞങ്ങൾ തിരിച്ചു പോകാനിരിക്കുമ്പോലാണ് ,ഞങ്ങളുടെ കണക്കു കൂട്ടലുകളെ തകിടം മറിച്ച് കൊണ്ട് സജീവൻറെ അപ്രതീക്ഷിത ചോദ്യം.

"ഗിഫ്റ്റ് കട്ടിലിനടിയിൽ ഒളിപ്പിക്കാൻ മരന്നിട്ടില്ലലോ?" 

ലാ..ലാ..ലാ ല ലാ..എന്നാ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കോട് കൂടി രണ്ടു വെടി പൊട്ടി.ടാറിൽ വീണ ഇയാം പാറ്റ കണക്കെ ഞാൻ സ്റ്റക് ആയിപ്പോയി.ബോധം മറയുന്നു.ഹൃദയത്തിൽ മന്ത്രിമാർ മരിക്കുമ്പോൾ ആകാശവാണിയിൽ ഇടുന്ന ട്യൂൺ.

എന്റെയുള്ളിൽ ഞാനും നാട്ടുകാരും ചേർന്ന് ചങ്ങലക്കിട്ടിരുന്ന സൽമാൻഖാൻ ഞെട്ടിയെണീറ്റ് മസിൽ പിടിച്ചു.

കണ്ണ് ചുവക്കണ്...പല്ല് കടിക്കണ്...മുഷ്ട്ടി ചുരുട്ട്ണ്...ആകെ വിയർക്കണ്
 മാറിയ മുസിക്കോടെ സൌഹൃദം പൂത്തുലയുന്നതിനു മുന്പേ വാതിൽ അടച്ചു സജീവൻ രക്ഷപെട്ടു.

48 comments:

 1. ഒരു സർപ്രൈസ് പ്ലാൻ ചെയ്യുംബൊൾ ആരെങ്കിലുമൊക്കെ സർപ്രൈസ് ആകണം എന്നാണല്ലോ അതിന്റെ പ്രധാന ആവശ്യം.അങ്ങനെ നോക്കുമ്പോൾ , ഈ സന്ദർഭത്തിലെ സർപ്രൈസ് ഒടുവിൽ വിജയിച്ചു എന്ന് തന്നെ പറയാം.

  ReplyDelete
 2. ഹാ ഹാ ഹാാ.ഷാഹിദേ.തകർത്തു.പണി ചോയ്ച്ച്‌ മേടിക്കുവാണെങ്കിൽ ഇങ്ങനെ തന്നെ മേടിയ്ക്കണം..

  (ഇതിനാണല്ലേ അന്ന് ഫ്രണ്ടിനു കൊടുക്കാൻ പറ്റിയ ഗിഫ്റ്റ്‌ സജസ്റ്റ്‌ ചെയ്യാമോന്ന് ചോദിച്ചത്‌!അന്ന് ബുദ്ധി അത്ര വർക്ക്‌ ചെയ്യാതിരുന്നത്‌ കൊണ്ട്‌ ഈ പോസ്റ്റിൽ നിന്നും ഞാൻ രക്ഷപ്പെട്ടു.)

  ReplyDelete
  Replies
  1. സുധി രക്ഷപെട്ടു.അവസരം ഇനിയും വരുമല്ലോ

   Delete
 3. ഹാ ഹാ ഹാാ.ഷാഹിദേ.തകർത്തു.പണി ചോയ്ച്ച്‌ മേടിക്കുവാണെങ്കിൽ ഇങ്ങനെ തന്നെ മേടിയ്ക്കണം..

  (ഇതിനാണല്ലേ അന്ന് ഫ്രണ്ടിനു കൊടുക്കാൻ പറ്റിയ ഗിഫ്റ്റ്‌ സജസ്റ്റ്‌ ചെയ്യാമോന്ന് ചോദിച്ചത്‌!അന്ന് ബുദ്ധി അത്ര വർക്ക്‌ ചെയ്യാതിരുന്നത്‌ കൊണ്ട്‌ ഈ പോസ്റ്റിൽ നിന്നും ഞാൻ രക്ഷപ്പെട്ടു.)

  ReplyDelete
 4. സ്ഥിരം പുഞ്ചിരിച്ച്‌ കൊണ്ടിരുന്ന ഐ.ഡിയ്ക്ക്‌ എന്നാ സംഭവിച്ചെന്നാ പറഞ്ഞത്‌?അതോ പറഞ്ഞില്ലയോ?അതോ ഞാൻ കേക്കാഞ്ഞിട്ടാണോ?

  ReplyDelete
  Replies
  1. രാമായണം മുഴുവൻ വായിച്ചിട്ടും ഒന്നും മനസ്സിലായില്ല ല്ലേ..എന്നെ അങ്ങ് കൊല്ല് സുധീ

   Delete
  2. ഹാ ഹാ ഹാ.എന്നെയങ്ങ്‌ സമ്മതിക്കണമല്ലേ!!!!

   Delete
  3. ഹാ ഹാ ഹാ.എന്നെയങ്ങ്‌ സമ്മതിക്കണമല്ലേ!!!!

   Delete
 5. ഹോ വല്ലാത്തൊരു ഓപ്പറേഷനായി പോയി.... :)

  ReplyDelete
 6. ഓപ്പറേഷൻ പരാജയപ്പെടുത്തിയതിന് പിന്നുലുള്ള ആളെ കണ്ടുപിടിക്കാൻ ഒരു അന്വേഷണത്തിന് ഉത്തരവിട്ടാലോ......
  ഓപ്പറേഷന് നല്ല ഒരു പേര് ഓപ്പറേഷൻ കുബേര എന്നൊക്കെപ്പറയും പോലെ.......
  നല്ല അവതരണം, ഇഷ്ടമായി കേട്ടോ

  ReplyDelete
  Replies
  1. അതിനുള്ള ഉത്തരം ഈ കഥയിൽ പറയാതെ പറഞ്ഞിട്ടുണ്ട്.അതിൽ ഞാൻ വിജയിച്ചില്ല എന്നാണ് ഈ ചോദ്യത്തിൽ നിന്നും എനിക്ക് മനസ്സിലാവുന്നത്.എന്തായായാലും വേറെ ആർക്കെങ്കിലും അത് മനസ്സിലായോ എന്ന് നോക്കാം.

   Delete
  2. താൻ വിജയിച്ചൂടോ.. മറ്റേ ഗഡിക്ക് മനസ്സിലായിട്ടില്ല.. :)

   Delete
  3. നന്ദി ജിഹേഷ്.ഒരാൾക്കെങ്കിലും മനസ്സിലായാല്ലോ.സമാധാനമായി.

   Delete
 7. വിരുതന്‍\വിരുത കപ്പലില്‍ത്തന്നെ.......
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ.കള്ളൻ തന്നെ കപ്പലിൽ

   Delete
 8. ഇതിൽ പരം ‘പ്ലിംങ്ങാ‘നിനി എന്ത് വേണം ..!

  ReplyDelete
  Replies
  1. ഇതിലും വലിയ എന്തൊ ഒന്ന് വരാനിരുന്നതാ.

   Delete
 9. അതിനുള്ള ഉത്തരം ഈ കഥയിൽ പറയാതെ പറഞ്ഞിട്ടുണ്ട്...മനസ്സിലായി പക്ഷെ പറയൂല്ല..ക്ലൂ ഈ കമന്റിൽ ഞാനും ഒളിപ്പിക്കുന്നു

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. യഥാർത്ഥത്തിൽ കഥ അവസാനിക്കുന്നിടത്ത് നിന്ന് വായനക്കാരുടെ മനസ്സിൽ ഈ കഥ തുടങ്ങുകയാണ് ചെയ്യുന്നത്. ആര്...എന്ത്..എപ്പോൾ..എങ്ങിനെ...എന്ന് വ്യക്തമാക്കുന്ന സ്ഥിരം ക്ളീഷേ..എഴുത്തുകൾ പാടെ തള്ളി കളഞ്ഞു അതിനുള്ള സ്വാതന്ത്രം വായനക്കാർക്കു വിട്ടു കൊടുത്തു കൊണ്ടുള്ള ഒരു പുത്തൻ എഴുത്ത് രീതി ഞാൻ ഇവിടെ പരീക്ഷിച്ചു നോക്കിയതാണ്. (മുന്നറിയിപ്പ് എന്ന സിനിമ പോലെ)

   ( ഇനിയിപ്പോ ഇങ്ങിനെയൊക്കെ പറയാനല്ലേ എനിക്ക് പറ്റൂ)

   Delete
 10. നിശ സജീവന്റെ ഫെയ്ക്ക് അക്കൗണ്ട് ആയിരുന്നെങ്കിൽ തകർത്തേനെ. തവളക്കിഷ്ടപ്പെട്ടു!

  ReplyDelete
  Replies
  1. അതായിരുന്നു സംഭവിച്ചത്

   Delete
 11. ഒരു ക്ലൂ തരാവോ

  ReplyDelete
  Replies
  1. ഇപ്പൊളാണ് ശെരിക്‌കും പ്ലിങ്ങിയത്

   Delete
 12. അതോ ഈ നിഷ ഇനി സജീവിന്റെയും ഫ്രെണ്ട് ആയിരുന്നോ...? :)

  ReplyDelete
  Replies
  1. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ.!!!!!

   Delete

 13. ഷഹിദ് ഭായ് ... കലക്കൻ അവതരണം ... രസകരമായ പ്രയോഗങ്ങൾ... സംഭവം തകർത്തു !

  ReplyDelete
 14. എഴുത്തുകാരന്റെ ഭാവനയില്‍ വിരിഞ്ഞ ക്ലൈമാക്സിനു പകരമായി ഉണ്ടായ ശരിയായ സംഭവം ടൈം ബീയിംഗ് സജീവന്‍ എന്ന് വിളിക്കപ്പെടുന്ന ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.

  ഗിഫ്റ്റ് ഒളിപ്പിക്കാന്‍ ഷാഹിദ് അവന്റെ നല്ലപാതിയെ തന്നെയാണ് ഏല്‍പ്പിച്ചത്. യാത്ര പറഞ്ഞു തിരിച്ചു പോരുന്നതിനു മുന്പായി കുട്ടിയുടെ ഡ്രസ്സ്‌ മാറുന്നതിനിടയില്‍ ആരും കാണാതെ ഗിഫ്റ്റ് കട്ടിലിനടുത്ത് ഒളിപ്പിക്കുകയും ചെയ്തു. പിന്നീടുണ്ടായ സംഭവം ഇങ്ങിനെ

  വീക്കെണ്ട് കഴിഞ്ഞു പിറ്റേദിവസം വിവാഹവാര്‍ഷികം ആയതുകൊണ്ട് നേരത്തെ എണീക്കണം എന്ന് കരുതിയാണ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നത്, എന്നാല്‍ അലാറം സെറ്റ് ചെയ്തതിനും നേരത്തെ തന്നെ മൊബൈല്‍ ചിലക്കാന്‍ തുടങ്ങി, എടുത്തു നോക്കിയപ്പോള്‍ ഷാഹിദ് തന്നെയാണ്

  “ഹലോ”

  “ഹാപ്പി വെഡിംഗ് ആനിവേഴ്സറി സജീവന്‍”

  “താങ്ക്യൂ താങ്ക്യൂ. നീയെങ്ങിനെ ഇത് കൃത്യമായി ഓര്‍മ്മിച്ചിരുന്നത്”

  “ഓര്‍മ്മയില്ലാണ്ടിരിക്കുമോ, നിന്റെ കല്യാണത്തിന്റെ പേരും പറഞ്ഞു നാട്ടില്‍ വന്നിട്ട് റിസപ്ഷന്‍ സമയത്തല്ലേ ഞാന്‍ പെണ്ണ് കാണാന്‍ മുങ്ങിയത്”

  “ആ അത് ശരിയാ എന്നിട്ടാ പെണ്ണാലോചന ശരിയായും ഇല്ലല്ലോ”.

  “ആ അതൊക്കെ വിട്, ഞങ്ങള്‍ നിങ്ങളുടെ കട്ടിലിനടിയില്‍ ഒരു കപ്പിള്‍ വാച്ച് സെറ്റ് വച്ചിട്ടുണ്ട്, നിന്റെ വെഡിംഗ് ആനിവേഴ്സറിക്കുള്ള ഞങ്ങളുടെ ചെറിയ സമ്മാനം”.

  “ഓ, ഒന്നും വേണ്ടായിരുന്നു. പിന്നെ നിങ്ങള്‍ ഇങ്ങിനെ പണി ഒപ്പിച്ചതുകൊണ്ട് വേണ്ടാന്നു പറഞ്ഞിട്ടും കാര്യം ഇല്ലല്ലോ. കട്ടിലിന്റെ എവിടെയാ ഗിഫ്റ്റ് വെച്ചിരിക്കുന്നത്”

  “താഴെ ആണെന്നാ സോള്‍മേറ്റ്‌ പറഞ്ഞത്. നീ ഒന്ന് നോക്ക്”

  ഞാന്‍ കട്ടിലിന്റെ അടി മുഴുവന്‍ അരിച്ചുപെറുക്കി ഒന്നും കിട്ടിയില്ല, പിന്നെ ഭാര്യയേയും എണീപ്പിച്ചു രണ്ടാളും ആ റൂം മുഴുവന്‍ നോക്കി എന്നിട്ടും ഒന്നും കിട്ടിയില്ല.

  “അളിയാ നീ കാലത്ത് തന്നെ വിളിച്ചു ആളെ കളിയാക്കുകയാണോ, ഇവിടെ ഒന്നും ഒരു ഗിഫ്റ്റ് പാക്കറ്റും ഇല്ല”.

  “ഒന്നും ഇല്ലേ, അവിടെ കട്ടിലിനടിയില്‍ വച്ചിട്ടുണ്ടെന്നാണല്ലോ, അവള്‍ പറഞ്ഞത്, നീ വെറുതെ തമാശ പറയല്ലേ, അവിടെ തന്നെ കാണും, ശരിക്കും നോക്ക്”

  “ഞാനും ഭാര്യയും കൂടി ഈ റൂം മുഴുവന്‍ അരിച്ചുപെറുക്കി, ഇവിടെ ഒരു ഗിഫ്റ്റും ഇല്ല, ഇനി നിന്റെ കൂട്ടാളി ഗിഫ്റ്റ് വെക്കാന്‍ മറന്നുപോയോ”.

  “അങ്ങിനെ വരാന്‍ വഴിയില്ല, എന്നാലും ഞാന്‍ അവളോടൊന്ന് ചോദിക്കട്ടെ”

  സീന്‍ കൊണ്ട്രാ ടു ഷാഹിദിന്റെ വീട്ടിലേക്കു

  “ഡീ....”

  “എന്തോന്നാണ് മനുഷ്യാ കിടന്നു അലറുന്നത്, ഞാന്‍ ഇവിടെ തന്നെയുണ്ട്, പതുക്കെ പറഞ്ഞാലും കേള്‍ക്കും”

  ദോശ ചുട്ടുകൊണ്ടിരിക്കുന്ന ചട്ടകവുമായി ഭാര്യയുടെ നോട്ടം കണ്ടപ്പോള്‍ തന്നെ ഷാഹിദിന്റെ ബലം എല്ലാം പോയി.

  “അല്ല കുട്ടാ, സജീവന്റെ വീട്ടില്‍ വെക്കാന്‍ നിന്റെ കയ്യില്‍ തന്ന ആ ഗിഫ്റ്റ് അവിടെ തന്നെ വെച്ചോ”.

  “കട്ടിലിനടിയില്‍ വെച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞതല്ലേ”

  “അതവിടെ കാണാനില്ലെന്നാ സജീവന്‍ പറയുന്നത്”

  “അവര് വെറുതെ പറയുന്നതാകും, നിങ്ങള് പോയി എന്റെ ഹാന്‍ഡ്‌ ബാഗില്‍ ഇരിക്കുന്ന പൊതി എടുത്തു ആ വേസ്റ്റ്ബോക്സില്‍ ഇട്ടേ കൊച്ചിന്റെ പാമ്പറാ, ഇന്നലെ കളയാന്‍ മറന്നു”.
  ഷാഹിദ് ബാഗും തപ്പി റൂമിലേക്ക്‌ നടന്നു
  “മോളെ നീയിങ്ങോട്ടോന്നു വന്നേ”
  “എന്താ കാര്യം”
  “നീ സജീവന്റെ വീട്ടില്‍ വച്ച ഗിഫ്റ്റ് ദേ ബാഗില്‍ ഇരിക്കുന്നു”
  “അയ്യോ, അപ്പൊ കൊച്ചിന്റെ പാമ്പര്‍ ആണോ പൊതി മാറി അവിടെ വച്ചത്”

  കോള്‍ ബാക്ക് ടു സജീവന്‍.

  “അളിയാ സജീവാ ഒരു അബദ്ധം പറ്റി”
  “പറ്റി എന്ന് പറഞ്ഞാല്‍ മതി അബദ്ധം ആണെന്ന് എനിക്കറിയാം”
  “അല്ലാ, ഇന്നത്തെ വെഡിംഗ് ആനിവേഴ്സറിയുടെ ഗിഫ്റ്റ് ഒരാഴ്ച കഴിഞ്ഞു തന്നാല്‍ കുഴപ്പം ഉണ്ടോ.....”


  ReplyDelete
  Replies
  1. സജീവനും കൂടി ഇനി ബ്ലോഗെഴുത്ത് തുടങ്ങിയാൽ എല്ലാം പൂർത്തിയായി... :)

   Delete
  2. സജീവൻ ഒരു ബ്ലോഗർ കൂടിയാണ്

   Delete
 15. ഞാനെന്താ ചെണ്ടയോ... വരുന്നവരും പോകുന്നവരും എന്റെ പുറതാണല്ലോ മേളം

  ReplyDelete
  Replies
  1. കായുള്ള മരത്തിൽ അല്ലെ കല്ലെറിയൂ?

   Delete
 16. This comment has been removed by a blog administrator.

  ReplyDelete
 17. ഷാഹിദിക്കായെ വെല്ലുന്ന ക്ലൈമാക്സ് ആണല്ലോ കൂട്ടുകാരൻ ഇട്ടത്.. നൻപൻഡാ :D പണി പാമ്പറിൽ കിട്ടി അല്ലേ..

  ReplyDelete
 18. ഷാഹിദിക്കായെ വെല്ലുന്ന ക്ലൈമാക്സ് ആണല്ലോ കൂട്ടുകാരൻ ഇട്ടത്.. നൻപൻഡാ :D പണി പാമ്പറിൽ കിട്ടി അല്ലേ..

  ReplyDelete
  Replies
  1. ശെരിക്കും ഈ ക്ളൈമാക്‌സ് തന്നെ മതിയായിരുന്നു.

   Delete
 19. സംഭവം രസമായി. ഹ്യുമർ കേറ്റാനുള്ള അമിത വ്യഗ്രതയിൽ ചില വിവരണങ്ങൾ അൽപ്പം അധികപ്പറ്റ് ആയോ എന്നൊരു തോന്നൽ. എഴുത്ത് നന്നായി. അത് പോലെ ക്ലൈമാക്സും നന്നായി. സജീവന്റെ ചോദ്യത്തോടെ കഥ അവസാനിച്ചുവെങ്കിൽ.. നന്നായിരുന്നു എന്ന് തോന്നുന്നു. നിഷയുടെ ഐഡിയ ആണ് എന്ന് ഭാര്യയേയും ധരിപ്പിക്കേണ്ടി ഇരുന്നു. സുന്ദരൻ, ലോല ഹൃദയൻ, നിഷ്കളങ്കൻ, നിർമലൻ, ഈ വിശേഷണങ്ങൾ ഒക്കെ സജീവന് നന്നായി ചേരും എന്ന് അവസാനം മനസ്സിലായി.

  ReplyDelete
  Replies
  1. സത്യ സന്ദ്ധമായ അഭിപ്രായത്തിന് നന്ദി.ഇനിയുള്ള ഏഴ്ത്തുകളിൽ പിഴവ് വരാതിരിക്കാൻ ആത്മാർത്ഥമായി ശൃമിക്കാം.

   Delete
 20. ആഹ്‌.. രസമുള്ള
  വായന നൽകി

  ReplyDelete
 21. Hai boss.vayikkan nalla Rasamundu.clamax kalakki.

  ReplyDelete
 22. പ്രൈസ് (അഥവാ ഗിഫ്റ്റ്) കൊണ്ട് സര്‍പ്രൈസ് ഉണ്ടാക്കിയ കഥ ഇഷ്ടപ്പെട്ടു.പിന്നെ സജീവന്‍ സീസറിന്റെ ആനിവേഴ്സറിപോലെ ആഘോഷിക്കുന്ന ആളാണെങ്കില്‍ ആ ഗിഫ്റ്റ് എപ്പോ വേണേലും കൊടുക്കാം....!

  ReplyDelete
 23. രസമുള്ള വായന.
  ചില സ്ഥലങ്ങളിൽ വായിക്കുമ്പോ ചിരിച്ചു കുറേ.
  എന്തായാലും മാറിയത് ആണേലും കൊടുത്ത ഗിഫ്റ്റ് കൊള്ളാം.
  ഇഷ്ടം

  ReplyDelete