Thursday, 4 December 2014 - 25 comments

ഒരു ദാല്‍ ബാട്ടിക്കഥ

കുറച്ചു ദിവസങ്ങളായി നല്ല ജോലി തിരക്കിലായിരുന്നു.പുതുതായി ജോയിന്‍ ചെയ്ത കമ്പനി ആയ കാരണം വര്‍ക്ക് ലോഡ് കൂടുതലാണ്.നല്ലൊരു സ്വപ്നം പോലും കാണാന്‍ സാധിക്കാതായിരിക്കുന്നു.കണ്ണടച്ചാല്‍  " ഇനിയും തീര്‍ന്നില്ലേ..." എന്ന ഒരൊറ്റ ചോദ്യവുമായി മുന്നില്‍ നില്‍കുന്ന ബോസ്സിന്റെ രൂപം മാത്രം.

" ഞാനിത് തിന്നു തീര്‍ക്കുകയല്ല,,," എന്ന് പറയാനായി തുനിഞ്ഞപ്പോളാണ് സുരേഷ് ഗോപിയുടെ വചനം ഓര്മ വന്നത് .  " ഒരൊറ്റ ചോദ്യം മതി....ജീവിതം മാറി മറിയാന്‍ "അത് കൊണ്ട് മാത്രം ഞാന്‍ മനസ്സില്‍ തികട്ടി വന്നത് അവിടെ തന്നെ ഒതുക്കി.
അല്ലേലും എനിക്കിങ്ങിനെ പണിയെടുക്കേണ്ട കാര്യമൊന്നുമില്ല.പിന്നെ....കുടുംബം........

അങ്ങിനെ കാത്തു കാത്തിരുന്ന വ്യാഴം വന്നെത്തി.പതിവ് പോലെ ഹാഫ് ഡേ ലീവ് ആഘോഷിച്ചു കൊണ്ട് സ്വന്തം ബ്ലോഗിന് മുന്നില്‍ തലേന്നത്തെ പോസ്റ്റിന്റെ കമന്റ്‌ നോക്കിയിരിക്കുമ്പോലാണ്  അബിയുടെ  ( പ്രിയതമ )പിന്നില്‍ നിന്നുള്ള വിളി

   " ഉം...നല്ലൊരു വ്യാഴമായിട്ട്..ആ കുന്തത്തിന്റെ മുന്നിലിരിക്കാതെ ഐശൂനെ ഒന്ന് നോക്കിക്കേ...ഞാന്‍ ഇന്ന് ഡിന്നറിനു " ദാല്‍ ബാട്ടി " ഉണ്ടാക്കാന്‍ പോവുകയാ..

  " ദൈവമേ...അപ്പൊ ഇന്നും ഭക്ഷണം പുറത്ത് നിന്ന് തന്നെ കഴിക്കേണ്ടി വരും " ഞാന്‍ കാലിയായ പഴ്സിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു.
    കളിയാകൊന്നും വേണ്ട..ഞാന്‍ ഇതിനു മുന്‍പ്‌ പരീക്ഷിച്ചു വിജയിച്ചതാ...അബിയുടെ വക ഗ്യാരണ്ടി.

 പട്ടിണി കിടക്കെണ്ടല്ലോ എന്ന് കരുതി എന്ത് ഉണ്ടാക്കിയാലും " ബാലെ..ഭേഷ്...സൂപ്പര്‍ " എന്നൊക്കെ ഞാന്‍ പുകഴ്ത്ത്തുന്നതിന്റെ അഹങ്കാരം.അല്ലാതെന്തു പറയാന്‍.

 " ദാല്‍ ബാട്ടിയുണ്ടാക്കി ഞാന്‍ ഒറ്റക് തന്നെ കഴിക്കും.ആ നേരത്തെ കുറച്ച തായോ എന്നും ചോദിച്ചു വാ...അപ്പൊ ഞാന്‍ തരാം ട്ടാ....ബിസ്ക്കറ്റ്.....പട്ടിക്ക് കൊടുക്കണ ബിസ്ക്കറ്റ് "

ഡയലോഗ് അടിച്ചു ഐശൂനെ എന്റെ മടിയില്‍ വെച്ച്  അബി അടുക്കളയിലേക് പോയി.

കറക്റ്റ് സമയം നോക്കി അവള്‍ പണിയൊപ്പിച്ചു." സാധനം നുമ്മ ഡെലിവറി ചെയ്തൂട്ടാ..." എന്ന അര്‍ത്ഥത്തില്‍ ഐശു എന്നെ നോക്കി ഒന്നര പല്ല് കാണിച്ചു ഒരു നോട്ടിഫികേഷന്‍ തന്നു.

അത് വരെ എന്റെ മുഖത്തുണ്ടായ മള്‍ട്ടിപ്പിള്‍ വികാരങ്ങള്‍ സിംഗിള്‍ വികാരത്തിനു വഴി മാറി.വേഗം തന്നെ ഐശൂനെ താഴെ വെച്ച് ഞാന്‍ പതുക്കെ സ്കൂട്ടായി.

 " വപ്പാനേം മോളേം നോക്കി ഞാന്‍ വയ്യാതായി.എല്ലാത്തിനും എന്റെ കയ്യും കണ്ണും എത്തണം...എന്നെ ഒന്ന് സഹായിച്ചാല്‍ എന്താ...?  സോഫ്റ്റ്‌ വെയറും ഹാര്ഡ് വെയറും ഒക്കെ യായി നടന്ന് ..ഇയാള്‍ടെ ഹാര്‍ട്ടും ഹാര്ഡ് ആയി മാറിയിരിക്കുന്നു. "

പരാതിക്കിടയിലും ഭാര്യയുടെ വക കൌണ്ടര്‍.

കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍  " ഇക്കാ...." എന്നുള്ള വിളി അടുക്കളയില്‍ നിന്നും കേട്ടു.
ഭര്‍ത്താവിനെ ഇക്കാ എന്ന് വിളിക്കുന്നത് സാധാരണം. എന്നാല്‍ വിളിക്കുന്നത് അഭിയും..വിളിക്കപ്പെടുന്നത് ഞാനും ആവുമ്പോള്‍....അതിലൊരു അപകട സൂച്ചനയില്ലേ..?

പിന്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പുഞ്ചിരിയോടെ അബി.
" മുബാറക് സെന്റെറില്‍ പുതിയ പിസ്സാ ഹട്ട് ഓപ്പണ്‍ ആയിട്ടുണ്ട്‌.ഇന്ന് നമുക്ക് ഭക്ഷണം അവിടന്നാക്കിയാലോ ? വിളിച്ചു പറഞ്ഞാല്‍ അവര്‍ അര മണിക്കൂറിനുള്ളില്‍ എത്തിക്കും.

ദാല്‍ ബാട്ടി കുളമായി..ഇളിഞ്ഞ ചിരിയോടെയുള്ള ആ നില്‍പ്പ് കണ്ടു ചിരിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല.

25 comments:

  1. അടുത്ത ദിവസങ്ങളില്‍ എന്നെ കാണുന്നില്ലെങ്കില്‍ ഈ പോസ്റ്റിന്റെ പ്രത്യാഗാധം ആണെന്ന് കരുതുക.

    ReplyDelete
    Replies
    1. ഹ ഹ അത് കലക്കി.. പിന്നെ ഈ ബ്ലോഗിൽ ഞാൻ ആദ്യമാ.. ഇതിന്റെ ലുക്ക്‌ ആകെപ്പാടെ അങ്ങ് ഇഷ്ടായി..

      Delete
  2. ഇന്നത്തെ നല്ല ഫ്രെഷ് കഥ. അല്ലേ?!

    ReplyDelete
    Replies
    1. നല്ല ചൂട്ടോടെ വിലംബിയതാ

      Delete
  3. ഹഹഹ...
    ദാല്‍ ബാട്ടിയോ പിസയോ?
    കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ എന്തെങ്കിലും ടിപ്സ് വേണോ!!

    ReplyDelete
    Replies
    1. കണ്ഫ്യൂഷന്‍ ഒന്നും ഇല്ല അജിതെട്ടാ...പിസ തന്നെ ശരണം. വിശപ്പിന്റെ അസുഖം ഉള്ളതാനെ...പട്ടിണി കിടക്കാന്‍ പറ്റില്ലാലോ....

      Delete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഹഹ്ഹ നിങ്ങള്‍ക്ക് അങ്ങിനെ തന്നെ വേണം പഹയാ :)

    ReplyDelete
    Replies
    1. കളിയാക്കിക്കോ മാഷേ...ഒരു ദിവസം ഇങ്ങക്കും കിട്ടും നല്ല പണി.

      Delete
  7. ഇങ്ങിനെയൊക്കെ പറയാവോ...നമ്മള് നാളേം കാണേണ്ടേ....

    ReplyDelete
  8. Replies
    1. ചിരിച്ചോ..ചിരിച്ചോ..

      Delete
  9. പാര-1: ഓഫീസ് ഉറങ്ങുവാനോ സ്വപ്നം കാണാനോ ഉള്ള സ്ഥലമല്ലടാ. പഴയ കമ്പനിയില്‍ ഓഫീസില്‍ കിടന്നു ഉറങ്ങാറുള്ളത് കൊണ്ട് എല്ലാവടത്തും അങ്ങിനെ ഒരു ചാന്‍സ് കിട്ടിക്കൊളണമെന്നില്ല.

    പാര-3: ഒരു നല്ല കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പുറകീന്ന് വിളിവന്നാല്‍ അനിഷ്ടം ഉറപ്പാ, വിളിച്ചത് ഭാര്യ ആയതുകൊണ്ട് പറയുകയും വേണ്ട.

    പാര-4: നല്ലൊരു വ്യാഴം ആണെന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായില്ലേ. "ദാല്‍ ബാട്ടി", നല്ല പേര്.

    പാര-5: ഇതിനു മുന്‍പും പരീക്ഷണം ചെയ്തപ്പോള്‍ ഒക്കെ ഭക്ഷണം പുറത്തു നിന്നും വാങ്ങി കഴിക്കേണ്ടി വന്നിട്ടുണ്ടല്ലേ. ഗ്യാരണ്ടി ഒരു തരം ഗ്യാരണ്ടി ആഭരണം പോലെയാണ്.

    പാര-6: " ബാലെ..ഭേഷ്...സൂപ്പര്‍ " എന്നൊക്കെ പറയുന്നതിന് പകരം " തരക്കേടില്ല " എന്ന് പറഞ്ഞാല്‍ മതി. അത്രയ്ക്ക് അഹങ്കാരം പാടില്ലല്ലോ.

    പാര-7: പട്ടിക്കു കൊടുക്കണ ബിസ്കറ്റ് തന്നെ മതിയായിരുന്നു.

    പാര-9&10: നീ ഈ കാശൊക്കെ കൂട്ടി വച്ചിട്ട് എന്ത് ചെയ്യുകയാ. 1 ദിര്‍ഹം വിലയുള്ള പാമ്പര്‍ വാങ്ങിച്ചു കൊച്ചിന് ഇട്ടുകൊടുത്താല്‍ ഈ വല്ല കുഴപ്പവും ഉണ്ടോ.

    പാര-11: പെണ്ണുങ്ങളുടെ സ്ഥിരം ഡയലോഗ്, ഈ ഭാര്യമാരുടെ പറച്ചില് കേട്ടാല്‍ തോന്നും കല്യാണത്തിനു മുന്‍പും നമ്മുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് അവരാണെന്ന്. ഓഫീസില്‍ പോകുന്നത് അടിച്ചുപോളിക്കനാനെന്നാ അവരുടെ മനസ്സിലിരിപ്പ്, വീട്ടില്‍ വന്നു ഒന്ന് ഫ്രീ ആയി ഇരിക്കാമെന്ന് വച്ചാല്‍ അപ്പൊ കൊച്ചിനെ കൊണ്ട് കയ്യില്‍ തരും. നീ പുകവലി തുടങ്ങിയോ, അല്ല സ്പോന്ജ് പോലെ ഇരുന്ന നിന്റെ ഹൃദയം ചളി കയറി ഹാര്‍ഡ് ആയതാണാവോ.

    പാര-13: ഇക്കാ, ചേട്ടാ...തുടങ്ങിയ വിളികള്‍ ഇന്നത്തെ ഭാര്യമാരില്‍ നിന്നും കേള്‍ക്കേണ്ടി വന്നാല്‍ ഉറപ്പിച്ചോ എന്തെങ്കിലും അബദ്ധം പറ്റിയിട്ടുണ്ടാകും അല്ലെങ്കില്‍ എന്തോ കാര്യസാദ്യം ഉണ്ട് എന്ന്.

    പാര-14: വീടിനടുത്ത് പിസ്സ ഹട്ടും, കെ എഫ് സി-യും ഒക്കെ ഉള്ളതുകൊണ്ട് ഇതുപോലത്തെ പരീക്ഷണ ദിവസങ്ങളില്‍ ഒരു ആശ്വാസം ആണ് അല്ലെ.

    അല്ലാ, കാലിയായ പേഴ്സ് വച്ച് നീ എങ്ങനെ പിസ്സ ഹട്ടീന്ന് ഭക്ഷണം വാങ്ങിയത്.

    ReplyDelete
    Replies
    1. നിനക്കുള്ള മറുപടി ഞാന്‍ നേരില്‍ തരാം

      Delete
  10. രസിച്ചു വായിച്ചു. ആശംസകള്‍.

    ReplyDelete
    Replies
    1. വന്നതിനും വായിച്ചു അഭിപ്രായം അറിയിച്ചതിനും നന്ദി

      Delete
  11. ഷാഹിദ്‌ രസകരമായി എഴുതിയിരിക്കുന്നു.ആശംസകള്‍.

    ReplyDelete
  12. നന്നായിരിക്കുന്നു ......

    ReplyDelete
  13. നല്ല രസം... വായിക്കാൻ :) ... സൂപ്പർ

    ReplyDelete
  14. രാജസ്ഥാനി സ്പെഷ്യല്‍ ഡിഷ് ആണ് ഡാല്‍ ബാട്ടി ,,സംഗതി നല്ല ടേസ്റ്റി ആണ് കഴിക്കാന്‍ ...

    ReplyDelete
    Replies
    1. പിന്നീടൊരിക്കല്‍ പരീക്ഷണം വിജയിച്ചിരുന്നു. നല്ല ടെസ്റ്റി ഫുഡ്‌ തന്നെയാണ്.

      Delete