Sunday 8 December 2013 - 4 comments

ഒരു ചോദ്യം.

അല്ലയോ സുഹൃത്തെ..
നമ്മള്‍ വഴി പിരിഞ്ഞതെന്ന്?
ചൂള മരങ്ങള്‍ക്കിടയിലെ
തണുത്ത കാറ്റും..
വിങ്ങുന്ന മനസ്സിലെ
ഒത്തിരി സ്വപ്നങ്ങളും
എന്നാണു നമ്മള്‍ പങ്കു വെച്ചത്?
നിനക്കേറ്റ മുറിവിന്റെ
വേദന തിന്നതുംനിന്റെ വാക്കുകള്‍ക്ക് കാതു കൂര്‍പ്പിച്ചതും
പിന്നെയെന്നോ നിന്റെ വായ്ത്താരി
കേട്ട് ഞാന്‍ ക്ഷോഭിച്ചുവഴി മാറി നടന്നതും
ഒടുവിലെന്നോ ഒരു വാക്കും പറയാതെ
ഓര്മ തന്‍ വീഥിയില്‍ഓടിയോളിച്ചതും
ഇന്നായിരുന്നോ?

അല്ലയോ സുഹൃത്തെ...
നമ്മള്‍ വഴി പിരിഞ്ഞതെന്തിനു??????

4 comments:

  1. അല്ലയോ സുഹൃത്തെ...
    നമ്മള്‍ വഴി പിരിഞ്ഞതെന്തിനു???

    Good One.. :)

    ReplyDelete
  2. ഹൃദയസ്പര്‍ശിയായ വരികള്‍
    അടുപ്പം അകലുമ്പോഴുണ്ടാകുന്ന ഉള്ളില്‍ വിങ്ങുന്ന വേദന!
    ആശംസകള്‍

    ReplyDelete
  3. നല്ല വരികള്‍... :-)

    ReplyDelete