Sunday 22 December 2013 - 6 comments

പേരില്ലാ കവിത ( ? )

കാലത്തെ വലം വെക്കാന്‍ മോഹിച്ചു 
ഞാനൊരു ഘടികാര സൂചിയായി
മുന്നോട്ടു നീങ്ങി..പിന്നോട്ട് നീങ്ങി..
ചുറ്റിത്തിരിഞ്ഞു വന്നെത്തി
വൃത്തത്തിന്നകത്ത് പിന്നെയും..
തേടി ഞാന്‍ വീണ്ടുമാ വൃത്തത്തിനുള്ളില്‍
 അളവ് സൂചിപ്പിക്കും മധ്യബിന്ദു.
ആരവും....വ്യാസവും..വിസ്തീര്‍ണവും..
കണ്ടു ഞെട്ടി ഞാന്‍


ആകെ തുക വെറും പൂജ്യം മാത്രം.

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇല്ല സമയം ആകുമ്പോൾ എല്ലാം ശരിയാകും കവിതയും ആശയവും ഭദ്രമാണ്

    ReplyDelete
  3. വൃത്തമൊപ്പിച്ചു എന്ന് പറഞ്ഞാല്‍.....??!!

    ReplyDelete
  4. അനന്തമജ്ഞാതമവർണ്ണനീയം കാലം

    നല്ല കവിത



    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.



    ശുഭാശം സകൾ....



    ReplyDelete
  5. വൃത്തം ചുറ്റുന്നോന്‍ പൂജ്യന്‍ തന്നെ!
    ആശംസകള്‍

    ReplyDelete