Tuesday, 27 January 2015 - 21 comments

തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല." തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല.ഞാന്‍ ഒരു ചവിട്ടു വെച്ച് തരുംട്ടാ ഐശൂ.... "

അബിയുടെ ആക്രോശം കേട്ടു കൊണ്ടാണ് ഞാന്‍ വീട്ടിലെത്തിയത്.ചവിട്ടു മാറി എനിക്ക് കൊണ്ടാലോ എന്ന് കരുതി വളരെ സൂക്ഷിച്ചാണ്  ഞാന്‍ റൂമില്‍ പ്രവേശിച്ചത്.

യുദ്ധം കഴിഞ്ഞ കുരുക്ഷേത്ര ഭൂമി പോലെ കിടക്കുന്ന സിറ്റിംഗ് റൂം.
തല വഴി കുറുക്കില്‍ കുളിച്ചു നില്‍ക്കുന്ന ഭാര്യ....
കരയണോ..ചിരിക്കണോ എന്നാ കണ്ഫ്യൂഷനില്‍ നില്‍ക്കുന്ന ഒരു വയസ്സുകാരി ഐശു...
കാര്യങ്ങള്‍ ഒരുവിധം പറയാതെ തന്നെ മനസ്സിലായി.


ഞാന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.ചെന്ന പാടെ..ടിവി ഓഫ്‌ ചെയ്തു കുറുക്കില്‍ കുളിച്ചു നില്‍ക്കുന്ന അബിയെ നോക്കി സോഫയില്‍ ഇരുന്നു. എത്ര ശ്രമിച്ചിട്ടും എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.

" ഹും...ചിരിച്ചോ...ചിരിച്ചോ...തങ്കക്കുടം പോലൊരു പെണ്ണിനെ കിട്ടിയിട്ട് നോക്ക്  വെല്ല വിലയും ഉണ്ടോന്നു? പണ്ടൊക്കെ എന്ത് സ്നേഹമായിരുന്നു .എപ്പോളും എന്നോട് വര്‍ത്താനം പറയാന്‍ വരുമായിരുന്നു.ഇപ്പൊ കണ്ടില്ലേ? ഒന്നും മിണ്ടാനുമില്ല..പറയാനുമില്ല. വായ് തുറക്കുന്നത് എന്നെ കളിയാക്കാന്‍ വേണ്ടി മാത്രം "

അശോക വനത്തിലെ സീതയുടെ കരച്ചില്‍ അടുക്കളയില്‍ നിന്നും കേള്‍ക്കാം.
കുറച്ചു കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്നും ശബ്ദ കോലാഹലങ്ങള്‍ നിന്നു.കയ്യും മുഖവുമൊക്കെ കഴുകി സഹധര്‍മിണി ഹാജര്‍ ആയി എന്റെ മുന്നിലെ സീറ്റില്‍ വന്നിരുന്നു.

അതേയ്....
ഇയാള്‍ക്ക് എന്നോട് എട്രേം..ഇഷ്ട്ടമുണ്ട്?

ദൈവമേ....വരാന്‍ പോകുന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമയുടെ ട്രെയിലര്‍ മാത്രമാണോ ഇത്?
നെഞ്ഞിടിപ്പ്‌ പുറത്ത് കാട്ടാതെ ഞാന്‍ ചോദിച്ചു.

" എന്തൂട്ട്....? "
പറ..എന്തോരം ഇഷ്ട്ടമുണ്ട് ?
അബിയുടെ സ്വരത്തിന് പതിവിലേറെ റൊമാന്റിക് ഫ്ലേവര്‍.

കുറേ....
കുറേന്ന് പറഞ്ഞാല്‍ ?
അബി വിടാനുള്ള ലക്ഷണമില്ല.
രണ്ടു കയ്യും വിടര്‍ത്തി പ്പിടിച്ചു ഞാന്‍ പറഞ്ഞു 
" ഇട്രേം .... "

എന്നാല്‍ നമുക്കൊന്ന് നടക്കാനിറങ്ങിയാലോ? കോര്‍നീഷില്‍ പോയി അവിടത്തെ തണുത്ത കാറ്റുമേറ്റ് ...കൈകോര്‍ത്തു നടക്കുവാന്‍ തോന്നുന്നു. "
ഇന്നെന്തു പറ്റി ?  ഭയങ്കര റൊമാന്റിക് ആണല്ലോ?

" പ്രിയനേ..നീ അറിയുന്നതിനപ്പുറം ..ചിലതുണ്ട്....
പറയുവാന്‍ ഞാന്‍ മടിക്കുന്ന ചിലത്...
ഞാന്‍ ഞാനെന്ന ഭാവം വെടിഞ്ഞു 
ചിലത് പറയട്ടെ നിന്നോട്.."

കഞ്ചാവടിച്ചു  ഇംഗ്ലീഷ് പറയുന്ന ദിലീപിനെ നോക്കി സലിം കുമാര്‍ ചോദിച്ച പോലെ ഞാനും ചോദിച്ചു
" ആഹാ...അതെപ്പോ...."
കുറുക്കില്‍ കുളിച്ചാല്‍ ഇങ്ങിനെ സാഹിത്യം വരുമോ?
എന്തായാലും റൊമാന്റിക് മൂഡ്‌ കളയണ്ട എന്ന് കരുതി ഞാനും വേഗം റെഡിയായി നടക്കാനിറങ്ങി.

പോകുന്ന വഴിയില്‍ റെഡിമൈഡ്  ഷോപ്പ് കണ്ടപ്പോള്‍  ഭാര്യക്ക് ഒരു സൈഡ് വലിവ്. പച്ചില കണ്ട പശുവിനെ പോലെ എന്നെ മുന്നോട്ടു വലിച്ചു കൊണ്ട് പോകുന്ന അബി. പഴ്സ് അരുതേ...അരുതേ...എന്ന് പറഞ്ഞു പുറകോട്ടു വലിക്കുന്നു.

" ഇയാള്‍ടെ ഷര്‍ട്ട്‌ എല്ലാം പഴയതായി തുടങ്ങിയിരിക്കുന്നു.ഒരെണ്ണം ഇയാള്‍ക്ക് വാങ്ങിച്ചു തരുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. എതിര് നില്‍ക്കരുത്. പ്ലീസ്...

ഞാനവളെയൊന്നു നോക്കി പുഞ്ചിരിച്ചു.

ഇയാള്‍ കാശ് ഒന്നും മുടക്കണ്ട ഇയാള്‍ക്കുള്ള ഷര്‍ട്ട്‌ ഞാന്‍ വാങ്ങിച്ചു തരാം.എന്റെ പുഞ്ചിരിയുടെ അര്‍ഥം മനസ്സിലാക്കിയ ഭാര്യ പറഞ്ഞു.
ഇനി ഭാര്യയുടെ ആഗ്രഹത്തിന് എതിര് നിന്നു എന്നാ ചീത്ത പേര് വേണ്ട എന്നാ ഒറ്റ കാരണത്താല്‍ ( അല്ലാതെ കാശ് ചിലവ് ഇല്ല എന്നറിഞ്ഞത് കൊണ്ടല്ല...സത്യം ) കാറ്റു കൊള്ളാനിറങ്ങിയ ഞങ്ങള്‍ ആ ഷോപ്പിലെ എസിയുടെ തണുത്ത കാറ്റേറ്റു നടന്നു.

വെള്ളിയാഴ്ച ആയത് കൊണ്ടാവണം മാളില്‍ നല്ല തിരക്കുണ്ടായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും...വെറുതെ സമയം കളയാന്‍ വന്നവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.   

കുറേ കാലമായി ആഗ്രഹിച്ചു നടന്നിരുന്ന ഒരു വൈറ്റ് ഷര്‍ട്ട്‌  ഞാനെടുത്തു അബിയോടു ചോദിച്ചു 
"ഇതെങ്ങിനെ ഉണ്ടെടോ ? "
whaat ?????/
ഇംഗ്ലീഷിലുള്ള മറുപടി കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. 
ഇറുകിയ ചുവന്ന ഉടുപ്പം..പാവാട പോലൊരു സാധനവുമിട്ട് ഒരു ഫിലിപ്പൈനി. കൊള്ളാം നല്ല ഭംഗിയോക്കെയുണ്ട്. കുറവെന്നു പറയാനുള്ളത് തുണി മാത്രം.

അവള്‍ എന്നെ നോക്കി ഒരു ക്ലോസപ്പ് പുഞ്ചിരി പാസ്സാക്കി.
Acknowledgment ആയി ഞാനും ഒരു പുഞ്ചിരി പാസ്സാക്കി.
അങ്ങിനെ ഞങ്ങളുടെ രണ്ടു പേരുടെയും പുഞ്ചിരികള്‍ കൂട്ടിമുട്ടി ട്രാഫിക് ജാം ഉണ്ടാവുന്നതിനു മുന്‍പേ..കയ്യില്‍ ഒരു കറുത്ത ചുരിദാരുമായി ട്രാഫിക് പോലിസ് എത്തി.

" എനിക്ക് ഈ ബ്ലാക്ക്‌ നല്ല ഭംഗിയുണ്ടാവില്ലേ?
ഷര്‍ട്ട്‌ വാങ്ങാന്‍ വന്നവള്‍ ചുരിദാറുമായി നില്‍ക്കുന്നു.

" ഇയാള്‍ക്ക് ഞാനൊരു ഷര്‍ട്ട്‌ വാങ്ങി തരുമ്പോള്‍ എനിക്ക് ഒരു ചുരിദാരെങ്കിലും വാങ്ങി തന്നില്ലെങ്കില്‍ അതിന്റെ മോശം  ഇയാള്ക്കല്ലേ?  ഇയാള്‍ ആരുടെ മുന്നിലും ചെറുതാവുന്നത് എനിക്ക് ഇഷ്ട്ടമല്ല.അത് എന്റെ മുന്നിലായാല്‍ പോലും.അബി വികാരാധീനനായി....

ആഹാ...അത് കൊള്ളാലോ...ഇത്രക്കൊന്നും എന്നെ സ്നേഹിക്കല്ലേ.....
എന്റെ കണ്ണ് ആദ്യം പോയത് പ്രൈസ് ടാഗിലെക്കായിരുന്നു.

" ഇത് ബോറാനബീ.....
ഇയാള്‍ക്കിത് ചേരില്ല.
സന്ധ്യക്ക് എന്തിനു സിന്ദൂരം?
സിമ്പിള്‍ മോഡലാ ഇയാള്‍ക്ക്  നന്നായി ചേരുന്നത് .."

ഒരു വെറൈറ്റിക്ക്  നമുക്കീ ബോറന്‍ ഡ്രസ്സ്‌  തന്നെ എടുത്താലോ? 
ഒരു ചേഞ്ച്‌ ഓക്കേ ആരാ ഇഷ്ട്ടപ്പെടാത്തെ?

സ്ത്രീകളുടെ മനസ്സിലേക്കുള്ള ഷോര്‍ട്ട് കട്ട് പുകഴ്ത്തല്‍ ആണെന്ന എന്റെ പൊതു വിജ്ഞാനം പാളിപ്പോയി.

ചുരിദാറിനുള്ള കാശും വാങ്ങി അബി ബില്‍ അടക്കുവാന്‍ റെഡി ആയി.
വിശപ്പിന്റെ വിളി വരുന്നു. ഇനി നമുക്ക് കോര്‍നീഷിലെ കാറ്റു കൊള്ളണോ അബീ? ഇത്രയും പോരെ?
" ഞാനും അത് പറയാന്‍ ഇരിക്കയായിരുന്നു. ഇനിയിപ്പോ പോയിട്ട്  ഫുഡ്‌ ഒന്നും ഉണ്ടാക്കാന്‍ നേരമില്ല. സമയത്തിനു ഭക്ഷണം കഴിച്ചില്ലെങ്കില്‍ അള്‍സര്‍ വരുമെന്ന് ഉമ്മച്ചി പറയാറുണ്ട്‌.

ഠിം.....
ലക്‌ഷ്യം അടുത്തുള്ള ഉടുപ്പി റെസ്റ്റൊരന്റ്റ്  ആണെന്ന് മനസ്സിലാക്കാന്‍ ഒരു നിമിഷമേ വേണ്ട വന്നുള്ളൂ...

അങ്ങിനെ എല്ലയിടത്തേം കാറ്റും കൊണ്ട്  തളര്‍ന്നു ക്ഷീണിച്ചു വീട്ടില്‍ തിരിച്ചെത്തി.ടിവി ഓണ്‍ ചെയ്യാനായി റിമോട്ട് തപ്പിയപ്പോളാണ്  ഞങ്ങള്‍ പോയ റെഡിമൈഡ്  ഷോപ്പിന്റെ ബ്രൌഷര്‍ കണ്ണില്‍ പെട്ടത്.
അതിലെ അക്ഷരങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തി.

" ഒരു ചുരിദാര്‍ വാങ്ങിയാല്‍ ഒരു ഷര്‍ട്ട്‌ ഫ്രീ "

ഏതു വലിയ സോഫ്റ്റ്‌ വെയറും ക്രാക്ക് ചെയ്യാമെന്ന് അഹങ്കരിച്ച എനിക്ക് അവളുടെ സാഹിത്യം ക്രാക്ക് ചെയ്യാന്‍ കഴിയാതെ പോയി...

21 comments:

 1. അനുഫവി അനുഫവി!

  ReplyDelete
  Replies
  1. അനുഭവിക്കാന്‍ എന്റെ ജീവിതം ഇനിയും ബാക്കി

   Delete
 2. last dialong is dialog of the month,,,,nice one waiting for more

  ReplyDelete
 3. പോയ സ്ഥിതിക്ക് ഐശുവിനും കൂടെ എന്തെങ്കിലും വാങ്ങായിരുന്നു... :)

  ReplyDelete
  Replies
  1. ഐശൂനും വാങ്ങി ഒരെണ്ണം

   Delete
 4. കഥയുടെ പേര് "ഭാര്യയുടെ ഉടായിപ്പ്" എന്ന് മാറ്റുന്നത് നന്നായിരിക്കും.

  ReplyDelete
  Replies
  1. അതിനുള്ള കഥ വേറെയുണ്ട് മാഷേ...

   Delete
 5. ഹ ഹ .. ഇനിയും എന്തൊക്കെ ഉടായിപ്പുകൾ കാണാനിരിക്കുന്നു..

  ReplyDelete
 6. പരസ്യക്കാരുടെ ഓരോരോ തന്ത്രങ്ങളേയ്...........................
  ആശംസകള്‍

  ReplyDelete
 7. പെണ്ണുങ്ങളുടെ മനസിന്‍റെ സാമ്പത്തിക ശാസ്ത്രം ഇങ്ങനൊക്കെയാണ് ട്ടാ... വെരി വെരി ഡിഫിക്കല്‍റ്റ് ;)

  ReplyDelete
 8. സൂപ്പറായിട്ടുണ്ട്,...ആശംസകൾ...

  ReplyDelete
 9. ഉപ്പു തിന്നിട്ടല്ലേ ....

  ReplyDelete
 10. ഭാര്യ....കലക്കി....

  ReplyDelete
 11. നന്നായിട്ടുണ്ട്... ആശംസകൾ...

  ReplyDelete