മമ്മുട്ടിയുടെ പഴശ്ശിരാജ പോലെ..ഇതും ഒരു ചരിത്രത്തിന്റെ പച്ചയായ പുനരാവിഷ്കരനമാണ്.മറ്റൊരു ഒളിപ്പോരിന്റെ കഥ.
കുറച്ചു നാളുകള്‍ക്കു മുന്‍പ്...പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട്.അതികം നാളുകള്‍ ആയിട്ടില്ല. ജാഡക്ക് ജാഡ..എളിമക്ക് എളിമ...പതപ്പിക്കലിനു..പതപ്പിക്കല്‍ ഇത്യാദി ലൊട്ടു ലൊടുക്കു ഐറ്റംസ് ഇറക്കി കമ്പനിയില്‍ (ചീത്ത)പേരെടുത്തു വരുന്നതേയുള്ളൂ...
അന്നൊരിക്കല്‍ ഒരു ശനിയാഴ്ച ദിവസം. രണ്ടു ദിവസത്തെ അവധി കഴിഞ്ഞു ഓഫീസില്‍ പോകുവാന്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല.H.R മാനേജര്‍ക്ക് വെറുതെ പണിയുണ്ടാക്കണ്ട എന്നാ ഒറ്റക്കാരണത്താല്‍ അന്നും ഞാന്‍ ഓഫീസില്‍ പോയി.രാവിലെ തന്നെ എല്ലാവരും സീറ്റില്‍ എത്തിയിട്ടുണ്ട്.എല്ലാവരുടെയും മുഖത്ത് ഉറക്കം തളം കെട്ടി നില്‍ക്കുന്നു.
" ആ ചെറ്റ^%^$$^൫ഏ%$ഇ%$# ഒരു പണികൊടുക്കണം.അവന്റെയൊക്കെ വിജാരം അവന്‍ മേലാളും നമ്മള്‍ അടിയാന്മാരുമാനെന്നാ "
അന്‍സാറിന്റെ ശബ്ദം അവിചാരിതമായതിനാല്‍ എല്ലാവരും ഒന്ന് പകച്ചു പോയി.
അന്‍സാറിന് മൂക്കത്ത് ആണ് ശുണ്ടി. അതായത്..മൂക്കത്ത് ഒരു ഈച്ച വന്നിരുന്നാല്‍ അതിന്റെ തന്തക്ക് വരെ വിളിക്കുന്ന ശാന്ത സ്വഭാവം.
നോണ്‍ഡിക്ഷ്ണറിക്കല്‍ വേഡുകള്‍ കേട്ടപ്പോളെ...ആരെയാണ് ഉദ്ദേശിച്ചതെന്നു മനസ്സിലായി.ഞങ്ങളുടെ എല്ലാമെല്ലാമായ HR മാനേജര്‍.
പുള്ളിയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാടുണ്ട്.അങ്ങ് വടക്കന്‍ കേരളത്തില്‍ ആയിരുന്നെങ്കില്‍ പാണന്‍ അത് പാട്ടായി പാടി നടക്കുമായിരുന്നു.
സുന്ദരനാണ്...
സുമുഖനാണ്....
സര്‍വോപരി സംഭാഷണ പ്രിയനാണ്..
സംഭാഷണം കേള്‍ക്കുന്നവന്‍ മുഖമടച്ചു ഒന്ന് പൊട്ടിക്കാതെ വേറെ പണിക്കു പോകില്ല.
അത്രക് കേമനാണ് ഞങ്ങളുടെ HR.
കഴിഞ്ഞ മാസത്തില്‍ ഒരു ദിവസം കേവലം ഒരു 15 മിനിട്ട് വൈകിയതിനു ഹാഫ് ഡേ സാലറി കട്ട് ചെയ്തതാണ് ഇന്നത്തെ തെറിവിളിയുടെ കാരണം.
" അതെ..അയാള്‍ക്കിട്ട് പണി കൊടുക്കണം.പക്ഷെ അയാള്‍ അത് അറിയാനും പാടില്ല.
ബൂസ്റ്റ് കുടിച്ചു ഫീല്‍ഡില്‍ ഇറങ്ങിയ സച്ചിനെ പോലെ ഞാനും ഇറങ്ങി പണി കൊടുക്കല്‍ കമ്മറ്റിയിലെ സജീവ മെമ്പര്‍ ആവാന്‍.
പക്ഷെ എങ്ങിനെ????
ചോദ്യം അപ്പോളും അവശേഷിച്ചു.
ആ സമയത്താണ് രാവിലത്തെ ചായയുമായി ഞങ്ങളുടെ സ്വന്തം റാഫിക്ക എത്തിയത്.ചായയുടെ ഛ യ പോലുമില്ലാത്ത ചായ.
ന്യൂട്ടന്റെ തലയില്‍ ആപ്പിള് വീണത് പോലെ ചായ കുടിച്ചപ്പോളാണ് റിയാസിന്റെ തലയില്‍ ബള്‍ബ് കത്തിയത്.
"പണി പാലും ചായയില്‍ കൊടുത്താലോ ? "
" പാവം റാഫിക്കാക് മറുപണി കിട്ടും "
മുഖത്ത് മാത്രം നിഷ്കളങ്കതയുള്ള ശാന്ത സ്വഭാവക്കാരനായ അച്ചായനാണ് " ഓപ്പറേഷന്‍ പാലും ചായ" യുടെ ടെക്നിക്കല്‍ പ്രോബ്ലെംസ് വിവരിച്ചത്.
മനസ്സില്‍ വന്ന ദേഷ്യം മുഴുവന്‍ പാവം സാന്‍വിച്ചില്‍ തീര്‍ത്തു.
" എന്നെയോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട.എനിക്ക് പണി കിട്ടില്ല.കാരണം മാനേജര്‍ പുള്ളിക്കുള്ള ചായ സ്വയം ഉണ്ടാക്കലാണ് പതിവ്.നിങ്ങള്‍ " ഓപ്പറേഷന്‍ പാലും ചായ " യുമായി ദൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ..ഞാനും ഈ കമ്മറ്റിയില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നു."
റാഫിക്ക എന്തിനും തയ്യാറായി മുന്നില്‍ നില്‍ക്കുന്നു.
താങ്കളെ തന്നെ ഇതിന്റെ ടീം ലീഡര്‍ ആയി ഇപ്പൊ തന്നെ ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു.
എല്ലാവരുടെയും ഉറക്ക ക്ഷീണം പമ്പ കടന്നു.
" പഞ്ചസാര പാത്രത്തില്‍ അല്‍പ്പം ഡിറ്റര്‍ജന്റ്റ് മിക്സ് ചെയ്തു വെച്ചാല്‍ മാത്രം മതി.ബാകിയൊക്കെ മാനേജര്‍ തന്നെ ചെയ്തോളും.ഓപറേഷന്‍ സീക്രട്ട് ടീം ലീഡര്‍ വെളിപ്പെടുത്തി.
അല്‍പ്പം പഴഞ്ചന്‍ ഐഡിയ ആണെങ്കിലും വേറെ ഓപ്ഷനുകള്‍ ഇല്ലാത്തതിനാല്‍ ആ കണ്ടു പിടുത്തം എല്ലാവര്ക്കും സ്വീകാര്യമായി.
അനസിന്റെ മുഖം തെളിഞ്ഞു ( എല്ലാവരുടെയും )
"ശുഭ കാര്യങ്ങള്‍ വെച്ച് താമസിപ്പിക്കാന്‍ പാടില്ല.ഇന്ന് തന്നെ എല്ലാം റെഡി ആക്കി വെച്ചിട്ട് പോയാല്‍ മതി."
ആവി പൊങ്ങുന്ന ചായയില്‍ കണ്ണോടിച്ചു റിയാസിന്റെ ഉപദേശം.
നെക്സ്റ്റ് ഡേ..
സ്ഥലം ഓഫീസ്. സമയം രാവിലെ 8 മണി.അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രീ..ഹ്യുമിടിട്ടി 80 ശതമാനം.ദൂരെ നിന്നും ഫുള്‍ സ്ലീവോക്കെയിട്ട് ഇന്‍ ചെയ്തു കയ്യില്‍ ഒരു ബേഗുമായി മാനേജര്‍ വരുന്നത് കാണാം.
" GO TO YOUR CLASSES " പറഞ്ഞത് മനസ്സിലായില്ലേ..എല്ലാവരും അവരവരുടെ സീറ്റില്‍ പോയിരിക്കാന്‍.അച്ചായന്‍ മുന്നറിയിപ്പ് തന്നു.
പതിവിനു വിപരീതമായി ഇന്ന് എല്ലാവരുടെ മുഖത്തും വലിയ സന്തോഷമാണ്.ഇന്നാണ് ആ സുദിനം.ഓപ്പറേഷന്‍ പാലും ചായ.ടോയ്ലറ്റിലെ ബക്കറ്റ് ( മൈ ബോസ്സ് ഷാജൂണ്‍ ) വാങ്ങി മുടിയാത്തവര്‍ ഈ ഓഫീസില്‍ വിരളം.
സമയം 8.10
ഓഫീസില്‍ കൃത്യ സമയത്ത് ലഭിക്കുന്ന ഒരേ ഒരു വസ്തുവായ ചായയുമായി റാഫിക്ക വന്നു.
" എന്തായി നമ്മുടെ ഓപ്പറേഷന്‍ ? സക്സസ് ആവുമോ "
ഉത്തരം ലഭിക്കുന്നതിനു മുന്പേ.. " പ" യില്‍ തുടങ്ങി "ന്‍ " ല്‍ അവസ്സാനിക്കുന്നതുമായ ഒരു നെടുങ്കന്‍ ഡയലോഗും അടിച്ചു അന്‍സാര്‍ വാഷ് ബേസിനരികിലെക് ഓടി.
റാഫിക്ക ഞങ്ങള്‍ക്കിട്ടു പണി തന്നതാണോ?? അതോ മാനേജര്‍ക്ക് റെഡി ആക്കി വെച്ച പഞ്ചസാര അറിയാതെ ഇട്ടു പോയതാണോ?
സമ്മര്‍ ഇന്‍ ബത് ലഹെമിലെ പൂച്ചക്കുട്ടിയെ പാര്‍സല്‍ അയച്ചതാര്? എന്നാ ചോദ്യം പോലെ ഇപ്പോളും നിഗൂഡമായി തുടരുന്നു.
ആ സംഭവം റാഡിക്കല്‍ ആയ മാറ്റമാണ് എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയത്.
എന്താണെന്നല്ലേ?
"ഞാന്‍ ചായ കുടി നിര്‍ത്തി "
അറബികള്‍ മലയാളം പറയുമെങ്കിലും വായിക്കാന്‍ കഴിയില്ല എന്ന ഒറ്റ പ്രതീക്ഷയില്‍ ഞാനിത് പോസ്റ്റ് ചെയ്യുന്നു.
ReplyDeleteഇനിയിപ്പോ നിന്‍റെ വീട്ടില്‍ നിന്നൊക്കെ എങ്ങിനാ ദൈര്യപ്പെട്ടു ഒരു ചായ കുടിക്കുന്നെ.
ReplyDeleteനിനക്ക് ഈ പണിയൊന്നും ഏല്‍ക്കില്ല .ധൈര്യപെട്ടു പോന്നോളൂ...
DeleteHappy New Year
Ha ha....
ReplyDeleteനീ ചിരിച്ചോ...
Deleteഗുണപാഠം: പണിയാന്‍ അറിയാത്തവന്‍ ആ പണിക്ക് പോകരുത്...
ReplyDeleteഅടുത്ത പണിക് നീ തന്നെ ലീഡർ
DeletePuthu warsham thudangiyilla aplolekkum ner chirippikka. Thudangi alle,
ReplyDeleteഇനിയിപ്പൊ ഈ വര്ഷം മുഴുവൻ ചിരിക്കാലോ..
DeleteVery nice presentation....
ReplyDeletethank u thank u
Deleteറാഫിക്ക ഇപ്പൊളും ജീവനൊടെയുണ്ടൊ???
ReplyDeleteജീവന്‍ ഇപ്പോളും ബാക്കിയുണ്ട്
Deleteപരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയല്ലേ. ശ്രമം നിര്‍ത്തരുതായിരുന്നു
ReplyDeleteപണികള്‍ തുടരും
DeleteBangaloril okke HR ne mathram thallunna quotationkar undennu kettittundu.
ReplyDeleteരാവണൻ ഏതു കമ്പനിയിലാ HR മാനേജർ ആയി വർക്ക് ചെയ്യുന്നത് ?
Deleteഇത് ശരിക്കൂണ്ടായതാണല്ലേ..ഹ ഹാ ... ഈ വാളെടുത്തവൻ വാളാൽന്ന് പറയണത് വെറുതേയല്ല .
ReplyDeleteഅവനവന്‍ കുരുക്കുന്ന കുരുക്കഴിചെടുക്കുമ്പോള്‍
Deleteഗുലുമാല്‍...ഗുലുമാല്‍...
അതിന്റെ പേരിൽ ചായ കുടി നിർത്തേണ്ടിയിരുന്നില്ല .... ഹ ഹ ഹ
ReplyDeleteഓഫീസില്‍ നിന്നുള്ള ചായ കുടിയാണ് ഞാന്‍ നിര്‍ത്തിയത്.
Deleteപണികളേറ്റുവാങ്ങാൻ നിങ്ങൾടെ ജീവിതം ഇനിയും ബാക്കി.. ;)
ReplyDeleteചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ....
Deleteകൊള്ളാം .. കലക്കി.. :)
ReplyDelete'കൊക്കിനുവെച്ചതു ചക്കിനുകൊണ്ടു' എന്നപോലെ ആയല്ലോ!
ReplyDeleteആശംസകള്‍