Monday, 26 January 2015 - 16 comments

അവള്‍ പറഞ്ഞ കഥ.അലുമിനിയുടെ കാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ അവള്‍  അതിശയിച്ചു പോയി. കോളേജ് വിട്ട ശേഷം ആരുമായും സൌഹൃദം തുടരുവാന്‍ ആശിച്ചിരുന്നില്ല. വെറുതെ തുറന്നു നോക്കി.സംഘാടകരുടെ ഫോട്ടോയുമുണ്ട്‌.അതിലൊരു മുഖം!!!!!

          നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്  ആ മുഖം കാണുന്നത്. പണ്ട് ഏതു ആള്‍ക്കൂട്ടത്തിനിടയിലും  ഞാന്‍ തിരിച്ചറിഞ്ഞിരുന്ന രൂപം. അല്‍പ്പം തടി വെച്ചിട്ടുണ്ട്.

അവള്‍ തന്നെയൊന്നു നോക്കി.താനും ഒരുപാട് മാറിയിരിക്കുന്നു.തടിച്ചുരുണ്ട്...കാലങ്ങള്‍ കൊഴിഞ്ഞു പോകുന്നതറിയിക്കുന്ന ചില വെള്ളി രേഖകള്‍ മുടിയില്‍. പക്ഷെ അതിനേക്കാളേറെ മാറിയിരിക്കുന്നു മനസ്സ്.

ഇന്ന് തന്റെ ലോകം " കൃഷ്ണ പ്രിയ" എന്ന ഈ വീട്ടില്‍ ഒതുങ്ങിയിരിക്കുന്നു. കോര്‍പറേഷന്‍ ജീവനക്കാരനായ അജീവന്റെ ഭാര്യ...ചിന്മയ വിദ്യാലയത്തിലെ നക്ഷരയുടെയും തൂലികയുടെയും അമ്മ.പണ്ടത്തെ നാട്ടു പ്രമാണിയായ കേശവന്‍റെ മരുമകള്‍.

ഉണ്ടായിരുന്നു കുറേ സ്വപ്‌നങ്ങള്‍.നല്ലൊരു ജോലി.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു കൊച്ചു കുടുംബം.

ദാമ്പത്യത്തില്‍ ഒരാള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുമ്പോള്‍ മറ്റേയാളുടെ മനസ്സ് ഒരുപാട്  മുറിപ്പെടും.പ്രത്യേകിച്ച് പങ്കാളിയെക്കാള്‍ പ്രാധാന്യം മറ്റുള്ളവര്‍ക്ക്  നല്‍കുമ്പോള്‍.

ഓരോ തവണയും അപമാനിക്കപ്പെടുമ്പോള്‍ അവളിലെ സിംഹിണി സട കുടഞ്ഞെഴുന്നെല്‍ക്കും.പക്ഷെ സാരി തുമ്പില്‍ പിടിച്ചു വലിക്കുന്ന രണ്ടു കുഞ്ഞി കൈകള്‍.

മകര മാസത്തിലൊരു പുലരിയില്‍ അയാളുടെ പുതപ്പിനടിയില്‍ ചുരുണ്ട് കൂടിയപ്പോളും ..പിന്നീട് നാല് വര്‍ഷങ്ങള്‍ക്കു ശേഷം ആണിന്റെ മണമറിഞ്ഞ പെണ്ണിന് അതില്ലാതെ പറ്റില്ലാന്നു  അയാള്‍ തെളിയച്ചപ്പോളും അവള്‍ക്കു രണ്ടു കുഞ്ഞുങ്ങളായി.

പൊരുത്തപ്പെടില്ലാന്ന്‍  തുടക്കത്തിലെ അറിയാമായിരുന്നു. അതറിഞ്ഞു കൊണ്ട് പിന്നെന്തിനു കൂടെ ജീവിക്കാന്‍ തയ്യാറായെന്നു അജീവ് പല തവണ ചോദിച്ചിരുന്നു.വിധിയെ ചെറുക്കാനുള്ള തന്റേടം അവള്‍ക്കുണ്ടായിരുന്നില്ല അന്നും ഇന്നും.സ്വന്തം സുഖത്തെ ക്കുറിച്ച് ഒരിക്കലും ഓര്‍ത്തില്ല.ഇത്ര കാലം വളര്‍ത്തിയ അച്ഛനമ്മമാര്‍.അവരെ വേദനിപ്പിക്കാന്‍ കഴിയില്ലായിരുന്നു.

ഒരു ദേഷ്യത്തിനു പറയുന്നതിനപ്പുറം പിരിഞ്ഞു ജീവിക്കാന്‍ കഴിയില്ലാന്നു അവര്‍ക്ക് അറിയാമായിരുന്നു.
എന്നിട്ടും..എന്നിട്ടുമെന്താ   ഈ മുഖമെന്നില്‍  നഷ്ട്ടബോധമുണര്‍ത്തിയത്  ????

" ഇത്ര നേരമായിട്ടും  ഉമ്മറത്ത് ഒരു നിലവിളക്ക് വെക്കാനായില്ലേ? അവരൊക്കെ രാത്രി വരുന്നതാ.ഞങ്ങളുള്ള കാലത്തല്ലേ അവരക്കിവിടന്നു രണ്ടു വറ്റ് കൊടുക്കുവാന്‍ പറ്റൂ. "

കയ്യിലെ കടലാസ്സു കഷണം എന്നത്തേയും പോലെ തീനാളങ്ങള്‍ക്ക്  ഭക്ഷണമാക്കി നല്ലൊരു മരുമകളായി അവള്‍ ഉമ്മറത്തെക്കോടിപ്പോയി.

16 comments:

 1. ഇത് അവളുടെ കഥ.അവളുടെ തന്നെ വരികള്‍....

  ReplyDelete
 2. ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചു തീര്‍ക്കുന്ന എത്രയോ ജന്മങ്ങള്‍! നന്നായി ചെറുതെങ്കിലും!

  ReplyDelete
 3. മോഹനസ്വപ്നങ്ങള്‍ ഹോമിച്ചുകൊണ്ടുള്ളൊരു ജീവിതം!
  ഒടുവില്‍ എരിഞ്ഞടങ്ങുകയും...........
  രചന നന്നായിട്ടുണ്ട്
  ആശംസകള്‍

  ReplyDelete
 4. pandathe malayalam padathinte katha poleyundu, veetukare santhoshippikkan poyi swantham santhosham kalayunna alukal innum undo?. yethaanee yaval?

  ReplyDelete
 5. ചെറുതെങ്കിലും മനോഹരം

  ReplyDelete
 6. Paavam kutty ....:( . nalla katha

  ReplyDelete
 7. Mini kadayanenkilum ellam kkndum nannayi

  ReplyDelete
 8. ഇനിയും ഇത്തരം 'അവളുമാർ' ആവർത്തിക്കപ്പെടാതിരിക്കട്ടെ :)

  ReplyDelete
 9. കഥയൊക്കെ കൊള്ളാം, പക്ഷെ അവസാന ഖണ്ഡിക ക്ലിയര്‍ അല്ല. കയ്യില്‍ കിട്ടുന്ന കടലാസൊക്കെ അടപ്പിലെക്കിടുകയാണോ എന്നും പരിപാടി (വല്ല ആധാരവും സര്‍ട്ടിഫിക്കറ്റും കിട്ടിയാലും ഇങ്ങിനെ തന്നെ ചെയ്യുമായിരുക്കും :P ). വെറുതെ ഉമ്മറത്തേക്ക് ഓടിച്ചെന്നാല്‍ നിലവിളക്ക് അവിടെ എത്തുമോ (കയ്യും വീശി ചെന്നതിച്ചു വഴക്ക് പറയുന്ന സീനും കൂടി ആകാമായിരുന്നു ഒരു പഞ്ചിന് B| ). രണ്ടു വറ്റ് കഴിക്കാന്‍ വേണ്ടി ആരാണീ രാത്രിയില്‍ വരുന്നത്???.

  ReplyDelete
 10. കഥ ഇഷ്ട്ടമായി...ആശംസകള്‍.

  ReplyDelete
 11. നന്നായിട്ടുണ്ട്......

  ReplyDelete
 12. കഥ ഇഷ്ട്ടമായി...ആശംസകള്‍...

  ReplyDelete
 13. കഥ ഇഷ്ട്ടമായി...ആശംസകള്‍...

  ReplyDelete